Sunday, September 8, 2024

HomeNewsIndiaപ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമം: വഡോദര സ്വദേശി പിടിയില്‍

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമം: വഡോദര സ്വദേശി പിടിയില്‍

spot_img
spot_img

വഡോദര: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന വൻതുക തട്ടാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പ്രധാനമന്ത്രിയുടെ ഉദ്യോഗസ്ഥൻ ചമഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ഗുജറാത്തിലെ സ്വകാര്യ സ്കൂളില്‍ ഇയാള്‍ പ്രവേശനം തരപ്പെടുത്തി നല്‍കുകയും ചെയ്തിരുന്നു.

വഡോദര സ്വദേശി മായങ്ക് തിവാരിയാണ് ആള്‍മാറാട്ടത്തിന് പിടിയിലായത്.

താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉപദേഷ്ടാവാണെന്നായിരുന്നു ഇയാള്‍ മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. വ്യാജ തിരിച്ചറിയല്‍ രേഖയും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇത് ഉപയോഗിച്ച്‌ പല ആനുകൂല്യങ്ങളും ഇയാള്‍ നേടിയെടുത്തു എന്നാണ് വിവരം. കുടുംബ സുഹൃത്തായ സൈനിക ഉദ്യോഗസ്ഥന്റെ മക്കള്‍ക്കാണ് ഇയാള്‍ സ്കൂള്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച്‌ അഡ്മിഷൻ നേടി കൊടുത്തത്. സര്‍ക്കാരിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ സ്കൂളിനെ ഭാഗമാക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതിനായി വൻതുക സ്കൂള്‍ അധികൃതരില്‍ നിന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ പിന്നീട് സംശയം തോന്നിയ അധികൃതര്‍ ഇയാളെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുകയും മായങ്ക് തിവാരി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനല്ലായെന്ന് കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇയാള്‍ക്കെതിരെ വിശ്വാസവഞ്ചനയുള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments