Sunday, September 8, 2024

HomeNewsIndiaവീട്ടമ്മയ്‌ക്ക്‌ ജീവിത പങ്കാളിയുടെ സ്വത്തില്‍ തുല്യാവകാശം: മദ്രാസ്‌ ഹൈക്കോടതി

വീട്ടമ്മയ്‌ക്ക്‌ ജീവിത പങ്കാളിയുടെ സ്വത്തില്‍ തുല്യാവകാശം: മദ്രാസ്‌ ഹൈക്കോടതി

spot_img
spot_img

ചെന്നൈ: ഭര്‍ത്താവ് സ്വന്തം വരുമാനത്തില്‍ സമ്ബാദിക്കുന്ന സ്വത്തുവകകളില്‍ ഭാര്യയ്ക്കും തുല്യാവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി.

1965ല്‍ വിവാഹിതരായ ദമ്ബതികള്‍ 2016-ല്‍ നല്‍കിയ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് കൃഷ്ണൻ രാമസാമിയുടെ നിരീക്ഷണം.

കുടുംബകാര്യങ്ങള്‍ നോക്കിനടത്തുന്നതിലൂടെ ഭര്‍ത്താവിന് വരുമാനമുണ്ടാക്കാനുള്ള സാഹചര്യമുണ്ടാക്കുന്നത് വീട്ടമ്മമാരാണ്. ഭക്ഷണമുണ്ടാക്കുക, സാമ്ബത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുക, കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുക തുടങ്ങി ദിവസം മുഴുവൻ വിശ്രമമില്ലാതെയാണ് വീട്ടമ്മമാര്‍ ജോലി ചെയ്യുന്നത്. ഒരു ദിവസംപോലും അവധിയില്ലാത്ത ഇത്തരം പ്രവൃത്തികള്‍ വിലകുറച്ച്‌ കാണാനാകില്ല. വസ്തുവകകള്‍ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേരില്‍ വാങ്ങാം. രണ്ടുപേരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വാങ്ങിയ സ്വത്തായേ ഇവയെ കണക്കാക്കാൻ കഴിയൂവെന്നും ജസ്റ്റിസ് കൃഷ്ണൻ രാമസാമി നിരീക്ഷിച്ചു.

1965ല്‍ വിവാഹിതനായശേഷം 1982 വരെ നാട്ടില്‍ ജോലി ചെയ്ത ഹര്‍ജിക്കാരൻ 1983 മുതല്‍ 1994 വരെ ഗള്‍ഫിലാണ് ജോലി ചെയ്തത്. തന്റെ സമ്ബാദ്യംകൊണ്ട് വാങ്ങിയ വീടും വസ്തുവകകളും ഭാര്യ കൈക്കലാക്കിയെന്നും ഇവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ ഹര്‍ജിക്കാരൻ മരിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണുള്ളത്.

അച്ഛന്റെ മരണശേഷം ആണ്‍മക്കള്‍ അമ്മയ്ക്കെതിരായ കേസ് തുടര്‍ന്നു. ഈ കേസിലാണ് വീട്ടമ്മമാര്‍ക്ക് സ്വത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്ന് കോടതി പറഞ്ഞത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments