Sunday, September 8, 2024

HomeNewsIndiaതമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്ബളം

തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്ബളം

spot_img
spot_img

ചെന്നൈ : അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു.

പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്ബളം നല്‍കുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സെപ്തംബര്‍ 15 മുതല്‍ ശമ്ബളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാര്‍ഡില്‍ പേരുള്ള, മറ്റു വരുമാനങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കാണ് വേതനം നല്‍കുക.

ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വര്‍ഷം മുമ്ബ് സ്റ്റാലിന്‍റെ ഭരണത്തുടക്കം. സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, പാല്‍ വില കുറയ്ക്കല്‍, ദളിതര്‍ക്കും ട്രാൻസ്ജെൻഡറുകള്‍ക്കുമായി ക്ഷേമപദ്ധതികള്‍, വീട്ടമ്മമാര്‍ക്ക് ശമ്ബളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്നു. ഇതില്‍ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിൻ നടപ്പിലാക്കിത്തുടങ്ങി.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാര്‍ക്ക് ഗാര്‍ഹിക ജോലികള്‍ക്ക് ശമ്ബളം നല്‍കാനുള്ള പദ്ധതിയുമാണ് ഇതില്‍ കൂടുതലായി സ്വീകരിക്കപ്പെട്ടത്. ഡിഎംകെ സര്‍ക്കാര്‍ മൂന്നാം വര്‍ഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാര്‍ക്കുള്ള ശമ്ബളമെന്ന വാഗ്ദാനം സ്റ്റാലിൻ നടപ്പിലാക്കുന്നത്.

ധാരാളം ജനക്ഷേമ പദ്ധതികള്‍ തുടങ്ങാനും കോടികളുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കാനും സ്റ്റാലിൻ സര്‍ക്കാരിനായെന്നാണ് പൊതുവിലയിരുത്തല്‍. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments