Sunday, September 8, 2024

HomeNewsIndiaഏക സിവില്‍ കോഡിന് തത്ത്വാധിഷ്ടിത പിന്തുണ: ആം ആദ്മി പാര്‍ട്ടി

ഏക സിവില്‍ കോഡിന് തത്ത്വാധിഷ്ടിത പിന്തുണ: ആം ആദ്മി പാര്‍ട്ടി

spot_img
spot_img

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡിന് തത്ത്വാധിഷ്ടിത പിന്തുണ നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു. എന്നാല്‍ നിയമം നടപ്പാക്കുന്നത് എല്ലാവരുടെയും സമവായത്തോടെ ആകണമെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയേതര സ്ഥാപനങ്ങളും ഉള്‍പ്പെടെ എല്ലാ പങ്കാളികളുമായും ഏക സിവില്‍ കോഡ് സംബന്ധിച്ച്‌ സര്‍ക്കാര്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തണം, എ.എ.പി നാഷണല്‍ ജനറല്‍ സെക്രട്ടറി സന്ദീപ് പതക് പറഞ്ഞു.

ഏക സിവില്‍ കോഡിനെ ആം ആദ്മി പാര്‍ട്ടി തത്ത്വത്തില്‍ അംഗീകരിക്കുന്നുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 ഉം ഇതംഗീകരിക്കുന്നു. എന്നാല്‍ എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമേ സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കാവൂ. ഇത്തരം വിഷയങ്ങളില്‍ സമവായത്തോടുകൂടി മുന്നോട്ടുപോകണമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. -സന്ദീപ് പതക് പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഏക സിവില്‍ കോഡിനു വേണ്ടി ശക്തമായി വാദിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments