Sunday, September 8, 2024

HomeNewsIndiaഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവെയ്പ്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവെയ്പ്

spot_img
spot_img

ലക്നൗ: ഭീം ആര്‍മി, ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം. ചന്ദ്രശേഖര്‍ ആസാദ് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ മറ്റൊരു കാറിലെത്തിയ അ‌ജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഷഹരൻപൂരില്‍ വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ചന്ദ്രശേഖര്‍ ആസാദിനെ ദേവ്ബന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരയില്‍ വെടിയേറ്റ അദ്ദേഹം അപകടനില തരണം ചെയ്തായാണ് വിവരം.

ഭീം ആര്‍മി അദ്ധ്യക്ഷൻ സഞ്ചരിച്ചിരുന്ന ടെയോട്ട ഫോ‌ര്‍ച്യൂണര്‍ കാറിന് നേരെ അക്രമികള്‍ രണ്ട് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്റെ അരയില്‍ മുറിവേല്‍പ്പിച്ച ശേഷം ആദ്യത്തെ ബുള്ളറ്റ് കാറിന്റെ പിൻസീറ്റില്‍ തുളച്ചുകയറി. രണ്ടാമത്തെ ബുള്ളറ്റ് തലനാരിഴ വ്യത്യാസത്തില്‍ കാറിന്റെ പിൻഭാഗത്തെ ഡോറില്‍ തുളച്ചു കയറി. അതിനാല്‍ തന്നെ വലിയ അപായം ഒഴിവാവുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments