Sunday, September 8, 2024

HomeNewsIndiaഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചു: വ്യവസായി പിടിയില്‍

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചു: വ്യവസായി പിടിയില്‍

spot_img
spot_img

ചണ്ഡിഗഢ്: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി താനാണെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമിച്ച കേസില്‍ വ്യവസായി പിടിയില്‍.

ബിസിനസ് തകര്‍ന്ന ഇയാള്‍ നാല് കോടി രൂപയുടെ ഇൻഷുറൻസ് പണം ലഭിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് വ്യവസായി ഗുര്‍പ്രീത് സിങ്, ഭാര്യ ഖുശ്ദീപ് കൗര്‍ എന്നിവരുള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുഖ്വീന്ദര്‍ സിങ് സംഘ, ജസ്പാല്‍ സിങ്, ദിനേഷ് കുമാര്‍, രാജേഷ് കുമാര്‍ എന്നിവരാണ് കേസില്‍ പിടിയിലായ മറ്റ് നാല് പേര്‍. ഗുര്‍പ്രീതിന്റെ സുഹൃത്ത് സുഖ്ജിത്തിനെയാണ് സംഘം കൊലപ്പെടുത്തിയത്.

ജൂണ്‍ 19 മുതല്‍ സുഖ്ജിത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പട്യാല റോഡിലെ ഒരു കനാലിന് സമീപം സുഖ്ജിത്തിന്റെ ഇരുചക്രവാഹനവും ചെരിപ്പും കണ്ടെത്തി. ഇയാള്‍ ആത്മഹത്യ ചെയ്തെന്നായിരുന്നു സംശയം.

എന്നാല്‍ ഇതിനിടെയാണ് ഗുര്‍പ്രീത് ഭര്‍ത്താവിന് സ്ഥിരമായി മദ്യം വാങ്ങി നല്‍കിയിരുന്നുവെന്ന് സുഖ്ജിത്തിന്റെ ഭാര്യ വെളിപ്പെടുത്തുന്നത്. എന്നാല്‍, ഇതേക്കുറിച്ച്‌ അന്വേഷിക്കാനെത്തിയപ്പോള്‍ ഗുര്‍പ്രീത് ഒരാഴ്ച മുമ്ബ് വാഹനാപകടത്തില്‍ മരിച്ചുപോയതായി കുടുംബം അറിയിച്ചു. ഇതാണ് പോലീസിന് സംശയം തോന്നാൻ ഇടയാക്കിയതും കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിലേക്ക് അന്വേഷണം എത്തിയതും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments