Saturday, September 7, 2024

HomeNewsIndiaക്രിസ്ത്യൻ സംഘടനകളുമായി ബിജെപിയുടെ ഹണിമൂണ്‍ അവസാനിച്ചെന്ന് ജയറാം രമേശ്

ക്രിസ്ത്യൻ സംഘടനകളുമായി ബിജെപിയുടെ ഹണിമൂണ്‍ അവസാനിച്ചെന്ന് ജയറാം രമേശ്

spot_img
spot_img

മണിപ്പൂരില്‍ ബിജെപിയുടെ തനിനിറം പുറത്തുവന്നതോടെ ക്രിസ്ത്യൻ സംഘടനകളുമായുള്ള ഹണിമൂണ്‍ അവസാനിച്ചെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ പരിഹാസ ട്വീറ്റ്.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശങ്ങളും വിവിധ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധവും മുൻനിര്‍ത്തിയായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.

‘ബിജെപിയുടെ തനിനിറം പുറത്തുവന്നതോടെ ക്രിസ്ത്യൻ സംഘടനകളുമായുള്ള ഹണിമൂണ്‍ അവസാനിച്ചു. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ബിജെപിയുടെ ഈ നിര്‍വികാരത മണിപ്പൂര്‍ അതിര്‍ത്തിക്കപ്പുറവും ശ്രദ്ധിക്കപ്പെടുകയാണ്’, എന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്. മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ വിവിധ ക്രിസ്ത്യൻ സംഘടനകള്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.

ബിജെപിയുടെ തനിനിറം പുറത്തുവന്നതോടെ ക്രിസ്ത്യൻ സംഘടനകളുമായുള്ള ഹണിമൂണ്‍ അവസാനിച്ചു. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ബിജെപിയുടെ ഈ നിര്‍വികാരത മണിപ്പൂര്‍ അതിര്‍ത്തിക്കപ്പുറവും ശ്രദ്ധിക്കപ്പെടുകയാണ്’, എന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്. മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ വിവിധ ക്രിസ്ത്യൻ സംഘടനകള്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.

മണിപ്പൂരില്‍ നടക്കുന്നത് ക്രിസ്ത്യൻ വംശഹത്യയെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും കലാപം പടര്‍ന്നത് ക്രൈസ്തവ പള്ളികള്‍ ലക്ഷ്യമിട്ടാണെന്നും മാർ പാംപ്ലാനി അഭിപ്രായപ്പെട്ടിരുന്നു.

കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു പാംപ്ലാനി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments