Sunday, September 8, 2024

HomeNewsIndiaമണിപ്പൂരിലെ അന്തരീക്ഷം കേട്ടറിഞ്ഞതിലും ഭീകരമെന്ന് കെസി വേണുഗോപാല്‍

മണിപ്പൂരിലെ അന്തരീക്ഷം കേട്ടറിഞ്ഞതിലും ഭീകരമെന്ന് കെസി വേണുഗോപാല്‍

spot_img
spot_img

ന്യൂഡല്‍ഹി: മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.

നമ്മള്‍ കേട്ടറിഞ്ഞതിനേക്കാളും ഇരട്ടിയാണ് മണിപ്പൂര്‍ ജനതയുടെ ദുരിതം. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് പറയാനുള്ളത് കദനകഥകളാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മക്കളെയും സഹോദരങ്ങളേയും നഷ്ടപ്പെട്ടവര്‍, രക്ഷകര്‍ത്താക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, അങ്ങനെ നൂറുകണക്കിന് പേരാണ് ഓരോ ദുരിതാശ്വാസ ക്യാമ്ബുകളിലും കഴിയുന്നത്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കലാപ ബാധിത മണിപ്പൂരിന്റെ യഥാര്‍ത്ഥ ചരിത്രം പുറംലോകം അറിഞ്ഞിട്ടില്ല’.

‘അവരുടെ ദുരിതം പുറത്തുകൊണ്ടുവരുവാനും അതിന് ലോകശ്രദ്ധയാര്‍ജിക്കാനും രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞു. ആയിരക്കണക്കിന് പേരടങ്ങുന്ന ജനക്കൂട്ടമാണ് മണിപ്പൂരിലേക്ക് രാഹുല്‍ ഗാന്ധി സ്‌നേഹത്തോടെ വരവേറ്റതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

‘ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി റോഡ് മാര്‍ഗ്ഗമുള്ള രാഹുല്‍ ഗാന്ധിയുടെ യാത്ര മണിപ്പൂര്‍ പോലീസ് തടഞ്ഞു.രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മണിപ്പൂര്‍ ജനത ഇന്ന് അനുഭവിക്കുന്ന കഷ്ടപ്പാട് അവസാനിപ്പിക്കാനും അവര്‍ക്ക് ആശ്വാസം പകര്‍ന്ന് സമാധാനം പുന:സ്ഥാപിക്കാനുമായുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകണം. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ എടുക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകും’.

‘മണിപ്പൂര്‍ വിഷയം മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കാന്‍ കോണ്‍ഗ്രസില്ല .മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനും കലാപം അമര്‍ച്ച ചെയ്യാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തു ചെയ്‌തെന്ന് അവര്‍ സ്വയം പരിശോധിക്കണം. കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടുമാസം പിന്നിട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നതും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത പുലര്‍ത്തുന്നതും എന്തുകൊണ്ടാണ് ?’

‘പോലീസിന്റെ പക്കലുള്ള ആയുധം എങ്ങനെ കലാപകാരികള്‍ക്ക് കിട്ടി? പോലീസിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള പ്രതീക്ഷയും നഷ്ടമായി. സംഘര്‍ഷം രമ്യമായി പരിഹരിക്കുന്നതില്‍ ഗുരുതര അലംഭാവമാണ് ഉണ്ടായത്. ദുരിതമനുഭവിക്കുന്ന മണിപ്പൂര്‍ ജനതയ്ക്ക് ആശ്വാസം എത്തിക്കാനുള്ള അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും ഇക്കാര്യം ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, മണിപ്പൂരിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി മടങ്ങി. സംസ്ഥാനത്തെ സ്ഥിതി അതീവ സങ്കടകരമാണെന്ന് സന്ദര്‍ശത്തിന് ശേം രാഹുല്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments