Sunday, September 8, 2024

HomeNewsIndiaതമിഴ്‌നാട്‌ ഗവര്‍ണറെ ഉടന്‍ നീക്കണം: സിപിഐ എം

തമിഴ്‌നാട്‌ ഗവര്‍ണറെ ഉടന്‍ നീക്കണം: സിപിഐ എം

spot_img
spot_img

ന്യൂഡല്‍ഹി: മന്ത്രി സെന്തില്‍ ബാലാജിയെ തമിഴ്നാട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഗവര്‍ണര്‍ ആര്‍ എൻ രവിയുടെ നടപടിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ അതിശക്തമായ ഭാഷയില്‍ അപലപിച്ചു.

ഗവര്‍ണര്‍ പദവിയില്‍ നിന്ന് അദ്ദേഹത്തെ എത്രയും വേഗം നീക്കണമെന്നും പിബി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഉപദേശമില്ലാതെ മന്ത്രിമാരെ നിയമിക്കാനോ നീക്കാനോ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഇതിന് കടകവിരുദ്ധമായ ഗവര്‍ണറുടെ നടപടി കടുത്ത ഭരണഘടന ലംഘനമാണ്.

സംസ്ഥാന രാഷ്ട്രീയത്തിലും സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലുംവരെ ആര്‍ എൻ രവിയുടെ അനാവശ്യ ഇടപെടല്‍ വര്‍ധിച്ചുവരികയാണ്. മന്ത്രിയെ പുറത്താക്കിയ അതിരുകടന്ന ഉത്തരവ് മരവിപ്പിച്ചുവെങ്കിലും ഭരണഘടന പദവിയായ ഗവര്‍ണര്‍ സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ലന്ന് നടപടി തെളിയിച്ചു. അതിനാല്‍ ഗവര്‍ണറെ ഉടൻ തിരിച്ചുവിളിക്കാൻ രാഷ്ട്രപതി തയ്യാറാകണം- പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments