Sunday, September 8, 2024

HomeNewsIndiaമെട്രോയില്‍ മദ്യവുമായി യാത്രചെയ്യാൻ അനുമതി , ഒരാള്‍ക്ക് രണ്ട് കുപ്പിവരെ കൊണ്ടുപോകാം

മെട്രോയില്‍ മദ്യവുമായി യാത്രചെയ്യാൻ അനുമതി , ഒരാള്‍ക്ക് രണ്ട് കുപ്പിവരെ കൊണ്ടുപോകാം

spot_img
spot_img

ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോയില്‍ മദ്യവുമായി യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നീക്കി. ഇനി മുതല്‍ ഒരാള്‍ക്ക് രണ്ടുകുപ്പി മദ്യം വരെ കൊണ്ടുപോകാനാകും, എന്നാല്‍ കുപ്പി പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം, ഇതിന് ചട്ടം ഭേദഗതി ചെയ്തതായി ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു.

ഇതുവരെ മെട്രോയുടെ എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനില്‍ മാത്രമാണ് മദ്യം കൊണ്ടുപോകാൻ അനുമതി ഉണ്ടായിരുന്നത്, ഡി.എം.ആ‍ര്‍,സിയുടെയും സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫിന്റെയും ഉന്നതഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതി യോഗം ചേര്‍ന്നാണ് വിലക്ക് നീക്കാൻ തീരുമാനിച്ചത്. അതേസമയം മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും മെട്രോ ട്രെയിനിലും പരിസരത്തും മദ്യപിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments