Sunday, September 8, 2024

HomeNewsIndiaകോക്പിറ്റില്‍ വനിതാ സുഹൃത്തിനെ പ്രവേശിപ്പിച്ച സംഭവം; വിമാനക്കമ്ബനികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഡിജിസിഎ

കോക്പിറ്റില്‍ വനിതാ സുഹൃത്തിനെ പ്രവേശിപ്പിച്ച സംഭവം; വിമാനക്കമ്ബനികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഡിജിസിഎ

spot_img
spot_img

ന്യൂഡല്‍ഹി: കോക്പിറ്റില്‍ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്നത് വിമാനത്തിന്റെ സുരക്ഷിതമായ പ്രവര്‍ത്തനങ്ങളെ അപകടത്തില്‍പ്പെടുത്തുമെന്ന് വിമാനക്കമ്ബനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) താക്കീത്.

വിമാനത്തിന്റെ കോക്പിറ്റില്‍ സുഹൃത്തുക്കള്‍ക്ക് യാത്രചെയ്യാനുള്ള അവസരമൊരുക്കിയ തുടര്‍ച്ചയായ രണ്ട് സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇത്തരം പ്രവൃത്തികള്‍ നിയന്ത്രിക്കണമെന്ന് ഡിജിസിഎ വിമാനക്കമ്ബനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലര്‍ കൃത്യമായി പിന്തുടരാൻ തങ്ങളുടെ പൈലറ്റുമാരേയും കാബിൻ ക്രൂ അംഗങ്ങളേയും ബോധവത്കരിക്കണമെന്നും വിമാനക്കമ്ബനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യവസ്ഥകള്‍ പാലിക്കാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ഡിജിസിഎ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

കോക്പിറ്റിനുള്ളില്‍ ഏതൊരു വ്യക്തിയുടേയും അനധികൃതമായുള്ള സാന്നിധ്യം കോക്പിറ്റിനുള്ളിലെ ജീവനക്കാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയും സൂക്ഷ്മമായ പ്രവര്‍ത്തനങ്ങളില്‍ പിഴവുണ്ടാക്കുന്നതിന് ഇടയാക്കുകയും അതിലൂടെ വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ഡിജിസിഎ പുറത്തിറക്കിയ നിര്‍ദേശകക്കുറിപ്പില്‍ പറഞ്ഞു.

ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിലെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിന് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ പൈലറ്റിനെ വിമാനം പറത്തുന്നതില്‍നിന്ന് ഏപ്രില്‍ മാസത്തില്‍ വിലക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments