Saturday, September 7, 2024

HomeNewsIndiaആദ്യത്തെ അരമണിക്കൂർ തപാൽ വോട്ടുകൾ എണ്ണും, ഫല സൂചനകള്‍ ഒരു മണിക്കൂറിനുള്ളില്‍

ആദ്യത്തെ അരമണിക്കൂർ തപാൽ വോട്ടുകൾ എണ്ണും, ഫല സൂചനകള്‍ ഒരു മണിക്കൂറിനുള്ളില്‍

spot_img
spot_img

ആദ്യത്തെ അരമണിക്കൂർ തപാൽ വോട്ടുകൾ എണ്ണും. എല്ലാ തവണയും തപാൽവോട്ടുകൾ തന്നെയാണ് ആദ്യം എണ്ണുക. അതിനുശേഷമാണ് വോട്ടിങ് യന്ത്രത്തിലേക്ക് കടക്കുക. നിയമമുണ്ടാക്കുമ്പോൾ തപാൽവോട്ടുകളുടെ സംഖ്യ കുറവായിരുന്നു. ഇപ്പോൾ അത് വർധിച്ച സാഹചര്യത്തിലാണ് സമയദൈർഘ്യമെടുക്കുന്നതെന്നും പത്രസമ്മേളനത്തിൽ കമ്മിഷണർ വിശദീകരിച്ചു.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികൾ ഉന്നയിച്ച ആശങ്കകളെല്ലാം കണക്കിലെടുക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സി.സി.ടി.വി. മോണിറ്ററിങ് ഉണ്ടാകും. രാഷ്ട്രീയപ്പാർട്ടി ഏജന്റുമാർക്ക് രേഖകൾ പരിശോധിക്കാനവസരമുണ്ടാകുമെന്നും കമ്മിഷണർ അറിയിച്ചു.

തിരഞ്ഞെടുപ്പിൽ 64.2 കോടി വോട്ടർമാർ പങ്കാളികളായി. യൂറോപ്യൻ യൂണിയനിൽപ്പെട്ട 27 രാജ്യങ്ങളിലെ വോട്ടർമാരുടെ രണ്ടരമടങ്ങുവരും ഈ സംഖ്യ. ജി-7 രാജ്യങ്ങളിലെ വോട്ടർമാരുടെ ഒന്നരമടങ്ങും വരും. 64.2 കോടി വോട്ടർമാരിൽ 31.2 കോടിപേർ സ്ത്രീവോട്ടർമാരാണ്. ഇത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വോട്ടർമാരുടെ 1.25 മടങ്ങുവരും.

നേരത്തേ പുറത്തുവിട്ട കണക്കനുസരിച്ച് 96.8 കോടി വോട്ടർമാരായിരുന്നു ഇക്കുറി ഇന്ത്യയിലാകെ. കമ്മിഷന്റെ പുതിയ വെളിപ്പെടുത്തൽപ്രകാരം ഇതിൽ 64.2 കോടി പേരാണ് വോട്ടുരേഖപ്പെടത്തിയത്. 32.6 കോടി വോട്ടർമാർ വോട്ടവകാശം വിനിയോഗിച്ചിട്ടില്ല. വോട്ടവകാശം വിനിയോഗിക്കാത്ത വനിതാ വോട്ടർമാർ 15.9 കോടിയാണ്. മൊത്തം സ്ത്രീവോട്ടർമാർ കമ്മിഷന്റെ കണക്കനുസരിച്ച് 47.1 കോടിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments