ന്യൂഡല്‍ഹി: ഞാന്‍ രാഹുലിന്റെ സഹോദരിയായതില്‍ അഭിമാനിക്കുന്നു………നിങ്ങളെ തിരിച്ചറിയാത്തവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. റായ്ബറേലിയില്‍രാഹുല്‍ ഗാന്ധിയുടെ വന്‍ വിജയത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി സഹോദരി പ്രിയങ്ക ഗാന്ധി. സാമൂഹ്യമാധ്യമത്തിലാണ് പ്രിയങ്കയുടെ കുറിപ്പ്.
രാഹുലിന്റെ സഹോദരിയായതില്‍ അഭിമാനിക്കുന്നതായും നുണപ്രചാരണത്തിനിടയിലും രാഹുല്‍ സത്യത്തിനായി പോരാടിയെന്നും പ്രിയങ്ക പറഞ്ഞു. ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ വിജയത്തില്‍ സഹോദരിയുടെ പ്രവര്‍ത്തനം നിര്‍ണായകമായെന്ന് രാഹുലിന്റെ പ്രതികരണത്തിന് പിന്നാലെയാണു പ്രിയങ്കയുടെ വികാരനിര്‍ഭരമായ കുറിപ്പ്
നിരവധി തടസങ്ങള്‍ ഉണ്ടായിട്ടും നീ പിന്‍മാറിയില്ല, അവര്‍ നടത്തിയ നുണപ്രചാരണങ്ങള്‍ക്കിടയിലും സത്യത്തിനായി പോരാടി. വെറുപ്പ് സമ്മാനിക്കുമ്പോഴും നിങ്ങളുടെ ഹൃദയത്തില്‍ സ്നേഹവും ദയയുമായിരുന്നു. നിങ്ങളെ തിരിച്ചറിയാത്തവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. നിങ്ങളുടെ സഹോദരിയായതില്‍ അഭിമാനിക്കുന്നതായും കുറിപ്പില്‍ വ്യക്തമാക്കുന്നു.