ഞായറാഴ്ച വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന മോദി സർക്കാരിന്റെ തുടർച്ചയായ മൂന്നാം സത്യപ്രതിജ്ഞാ ചടങ്ങിന് ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ, മോദിയുടെ ക്യാബിനറ്റിലെ വകുപ്പുകൾ ആർക്കെല്ലാം എന്ന് ഉറ്റുനോക്കി രാജ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 272 സീറ്റുകളുടെ കേവല ഭൂരിപക്ഷം നേടാൻ ഭാരതീയ ജനതാ പാർട്ടി പരാജയപ്പെട്ടതിനാൽ, എൻഡിഎ സഖ്യകക്ഷികളായ ജെഡിയു, ടിഡിപി എന്നിവയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരണം.
സാഹചര്യം കണക്കിലെടുത്താൽ, പ്രധാന സഖ്യകക്ഷികൾ മന്ത്രിസഭയിലെ പ്രധാന വകുപ്പുകളിൽ കണ്ണുവച്ചിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രിയായി ലഖ്‌നൗവിൽ നിന്ന് വിജയിച്ച ബിജെപി സ്ഥാനാർത്ഥി രാജ്‌നാഥ് സിംഗ് തന്നെ തുടരാനാണ് സാധ്യതയെന്ന് വൃത്തങ്ങൾ അറിയിച്ചു.
കാർഷിക വകുപ്പിൽ പാർട്ടിക്ക് താൽപ്പര്യമുണ്ടെന്ന് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി നേരത്തെ സൂചന നൽകിയിരുന്നു.
എൻഡിഎ സഖ്യകക്ഷികളിൽ നിന്നുള്ള നിരവധി നേതാക്കളെ പ്രധാനപ്പെട്ട വകുപ്പുകൾക്കായി പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
മന്ത്രിസ്ഥാനങ്ങളോ ക്യാബിനറ്റ് ബർത്തുകളോ ലഭിച്ചേക്കാവുന്ന തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ പട്ടിക ചുവടെ. കേരളത്തിൽ നിന്നും സുരേഷ് ഗോപി പരിഗണനാ പട്ടികയിൽ ഇടംനേടി.
കർണാടക: മാണ്ഡ്യയിൽ നിന്നുള്ള ജെഡി (എസ്) വിജയി എച്ച്.ഡി. കുമാരസ്വാമി,
ധാർവാഡിൽ നിന്നുള്ള ബിജെപി പ്രതിനിധി പ്രഹ്ലാദ് ജോഷി, ബസവരാജ് ബൊമ്മൈ (ബി.ജെ.പി., ഹാവേരി) ഗോവിന്ദ് കർജോൾ (ദളിത് വിഭാഗത്തിൽ നിന്നും വിജയിച്ച ചിത്രദുർഗയിലെ ബിജെപി സ്ഥാനാർത്ഥി) പി.സി മോഹൻ. (ഒബിസി, ബെംഗളൂരുവിൽ നിന്നുള്ള ബിജെപി നേതാവ്)
ഉത്തർപ്രദേശ്: മിർസാപൂരിൽ നിന്നുള്ള അപ്നാദൾ പാർട്ടി അധ്യക്ഷ അനുപ്രിയ പട്ടേൽ
മഥുരയിൽ നിന്നുള്ള രാഷ്ട്രീയ ലോക്ദൾ തലവൻ ജയന്ത് ചൗധരി
ബീഹാർ: ലാലൻ സിംഗ്, ജെഡി (യു)
ചിരാഗ് പാസ്വാൻ- എൽജെപി
സഞ്ജയ് കുമാർ ഝാ- ജെഡിയു
രാം നാഥ് താക്കൂർ, ജെ.ഡി.(യു)
സുനിൽകുമാർ, (ജനതാദൾ(യു)-കുശ്വാഹ സമുദായം)
കൗശലേന്ദ്രകുമാർ, ജെ.ഡി.യു.
ജിതൻ റാം മാഞ്ചി, ഹിന്ദുസ്ഥാനി അവാം മോർച്ച മേധാവി
രാജ്‌നാഥ് സിംഗ്, ലഖ്‌നൗവിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി
ജിതിൻ പ്രസാദ്, ബി.ജെ.പി
നിത്യാനന്ദ് റായ്, ബിജെപി- ഉജിയാർപൂർ
രാജീവ് പ്രതാപ് റൂഡി (ശരണിൽ നിന്നുള്ള ബിജെപി-രാജ്പുത് സമുദായം)
സഞ്ജയ് ജയ്‌സ്വാൾ, (ബെതിയ, വൈശ്യ സമുദായത്തിൽ നിന്നുള്ള ബിജെപി നേതാവ്)
മഹാരാഷ്ട്ര: പ്രതാപറാവു ജാദവ് (ബുൽധാനയിൽ നിന്നുള്ള ബിജെപി വിജയി)
നിതിൻ ഗഡ്കരി (ബിജെപി-വിദർഭ)
പിയൂഷ് ഗോയൽ (ബിജെപി-മുംബൈ)
മധ്യപ്രദേശ്: ജ്യോതിരാദിത്യ സിന്ധ്യ, ബി.ജെ.പി
ശിവരാജ് സിങ് ചൗഹാൻ, ബി.ജെ.പി
തെലങ്കാന: കിഷൻ റെഡ്ഡി, ബി.ജെ.പി
എടാല രാജേന്ദർ, ബി.ജെ.പി
ഡി.കെ.അരുണ, ബി.ജെ.പി
ഡി അരവിന്ദ്, ബി.ജെ.പി
ബന്ദി സഞ്ജയ്, ബി.ജെ.പി
ഒഡീഷ: ധർമേന്ദ്ര പ്രധാൻ, ബി.ജെ.പി സമ്പൽപൂർ
മൻമോഹൻ സമൽ, ബി.ജെ.പി
രാജസ്ഥാൻ: ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ബിജെപി, ജോധ്പൂർ
ദുഷ്യന്ത് സിംഗ്, ബി.ജെ.പി., ജലവാർ-ബാരൻ
കേരളം: സുരേഷ് ഗോപി, ബിജെപി, തൃശൂർ
പശ്ചിമ ബംഗാൾ: ശന്തനു താക്കൂർ, ബംഗാവിലെ ബിജെപി സ്ഥാനാർത്ഥി
ആന്ധ്ര പ്രദേശ്: ദഗ്ഗുബതി പുരന്ദേശ്വരി, രാജമഹേന്ദ്രവാരം സിറ്റിയിൽ നിന്നുള്ള ബിജെപി വിജയി
കിഞ്ചരാപ്പു രാം മോഹൻ നായിഡു, ശ്രീകാകുളത്ത് നിന്നുള്ള ടിഡിപി വിജയി
ജമ്മു: ജിതേന്ദ്ര സിംഗ്, ഉദംപൂരിൽ നിന്നുള്ള ബിജെപി വിജയി
ജുഗൽ കിഷോർ ശർമ്മ, ജമ്മുവിൽ നിന്നുള്ള ബിജെപി നേതാവ്
ആസാം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ: സർബാനന്ദ സോനോവാൾ, അസമിൽ നിന്നുള്ള ബിജെപി നേതാവ്
ബിജുലി കലിത മേധി, അസമിൽ നിന്നുള്ള ബിജെപി നേതാവ്
കിരൺ റിജിജു, അരുണാചൽ പ്രദേശിൽ നിന്നുള്ള ബിജെപി നേതാവ്
ബിപ്ലബ് ദേവ്, ത്രിപുരയിൽ നിന്നുള്ള ബിജെപി നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ പ്രസിഡൻ്റ് ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. അതിനും മുൻപ് എൻഡിഎ പാർലമെൻ്ററി യോഗത്തിൽ പ്രധാനമന്ത്രി മോദിയെ സഖ്യത്തിൻ്റെ നേതാവായി തിരഞ്ഞെടുത്തിരുന്നു.
തെലുങ്കുദേശം പാർട്ടിയുടെ 16 എം.പിമാർ കഴിഞ്ഞാൽ, 12 എംപിമാരുള്ള ജെഡിയു ഏറ്റവും വലിയ ബിജെപി സഖ്യകക്ഷിയാണ്. ജെഡിയു മൂന്ന് ക്യാബിനറ്റ് ബെർത്ത് ആവശ്യപ്പെടുമെങ്കിലും ടിഡിപി നാലെണ്ണം ആവശ്യപ്പെട്ടേക്കും.
543 അംഗ ലോക്‌സഭയിൽ കേവലഭൂരിപക്ഷത്തിന് 32 സീറ്റ് കുറവിൽ ബിജെപി 240 സീറ്റുകൾ നേടിയപ്പോൾ എൻഡിഎ 293 സീറ്റുകൾ നേടി.