Saturday, September 7, 2024

HomeNewsIndiaചാനല്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് വക്താവിനുനേരെ അശ്ലീല പദപ്രയോഗം; എഡിറ്റര്‍ക്കെതിരേ കേസ്

ചാനല്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് വക്താവിനുനേരെ അശ്ലീല പദപ്രയോഗം; എഡിറ്റര്‍ക്കെതിരേ കേസ്

spot_img
spot_img

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ ഇന്ത്യ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് രജത് ശര്‍മ, പാര്‍ട്ടി ദേശീയ വക്താവ് രാഗിണി നായകിനെ അധിക്ഷേപിച്ചെന്ന് കോണ്‍ഗ്രസ്. സംഭവവുമായി ബന്ധപ്പെട്ട് രാഗിണി നായക് ഡല്‍ഹി തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയാല്‍, മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും വലിയ പ്രത്യാഘാതമുണ്ടാകുമെന്നും രജത് ശര്‍മ തന്നെ ഭീഷണിപ്പെടുത്തിയതായി രാഗിണി നായക് പ്രതികരിച്ചു.

വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിന് രാവിലെ 11.30ഓടെ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യുന്നതിനിടെ രജത് ശര്‍മ രാഗിണിക്കു നേരെ അശ്ലീല പദപ്രയോഗം നടത്തുകയായിരുന്നു. മുന്നണിയുടെ പേര് ‘ഇന്‍ഡി അലയന്‍സ്’ എന്ന് ആവര്‍ത്തിച്ചത് രാഗിണിയെ പ്രകോപിപ്പിക്കുകയും ഇക്കാര്യത്തെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രജത് ശര്‍മ അശ്ലീല പദപ്രയോദം നടത്തിയത്. ലൈവ് ഷോ ആയതിനാല്‍ ഇത് ടെലകാസ്റ്റ് ചെയ്യുകയും ചെയ്തു. ചാനലിന്റെ യൂട്യൂബ് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത വിഡിയോയില്‍നിന്ന് വിവാദ ഭാഗം നീക്കിയിട്ടുണ്ട്.

വിഡിയോ തന്റെ കുടുംബത്തിലെ ആളുകള്‍ ഉള്‍പ്പെടെ രാജ്യമാകെ കണ്ടെന്നും അപമാനിക്കപ്പെട്ടെന്നും രാഗിണി കഴിഞ്ഞ ദിവസം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാനലിന്റെ ലൈവ് സ്ട്രീമിങ്ങിന്റെ വിഡിയോയും അവര്‍ എക്‌സില്‍ പങ്കുവച്ചു. രജത് ശര്‍മക്ക് സ്വന്തം രാഷ്ട്രീയ ചായ്വുണ്ടെങ്കിലും, സ്ത്രീ കൂടിയായ കോണ്‍ഗ്രസ് വക്താവിനെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കേണ്ടതാണെന്നും വിഷയത്തില്‍ രജത് ശര്‍മ ക്ഷമാപണം നടത്തണമെന്നും ജയറാം രമേഷ് ആവശ്യപ്പെട്ടു.

അതേസമയം, ആരോപണങ്ങള്‍ തെറ്റാണെന്നും തുടര്‍നടപടികള്‍ക്കായി നിയമോപദേശം സ്വീകരിക്കുകയാണെന്നും ഇന്ത്യ ടിവി എക്‌സില്‍ പോസ്റ്റു ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി. ദുരുദ്ദേശ്യപരവും അപകീര്‍ത്തികരവുമായ വ്യാജ ആരോപണങ്ങളാണത്. ഏറെ പ്രശസ്തനായ ഒരു വ്യക്തിക്കുനേരെ തെറ്റായ ആരോപണം ഉന്നയിക്കുകയാണ്. നിങ്ങള്‍ പൊതുമര്യാദയുടെ എല്ലാ പരിധികളും നഗ്‌നമായി ലംഘിച്ചു. വാര്‍ത്താസമ്മേളനം വിളിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ വീണ്ടും പ്രചരിപ്പിക്കുകയാണ്. പരാതി പിന്‍വലിക്കണമെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്വകാര്യ ജീവിതത്തിലോ പൊതുജീവിതത്തിലോ രജത് ശര്‍മ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചിട്ടില്ലെന്ന് ആവര്‍ത്തിക്കുന്നതായും ചാനല്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments