Saturday, September 7, 2024

HomeNewsIndiaതമിഴ് പുതല്‍വന്‍': കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കും

തമിഴ് പുതല്‍വന്‍’: കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കും

spot_img
spot_img

ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കി കോളജുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1000 രൂപ അനുവദിക്കുന്ന ‘തമിഴ് പുതല്‍വന്‍’ പദ്ധതി ആഗസ്റ്റ് മുതല്‍ നടപ്പാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. മൂന്നു ലക്ഷം പേര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിക്കായി ഈ വര്‍ഷം 360 കോടി രൂപ നീക്കിവെക്കും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറു മുതല്‍ പ്ലസ്ടു വരെ പഠിച്ച വിദ്യാര്‍ഥികള്‍ ബിരുദ-പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് ചേരുമ്പോഴാണ് ആനുകൂല്യം ലഭിക്കുക. പെണ്‍കുട്ടികള്‍ക്കുവേണ്ടി ‘പുതുമൈ പെണ്‍’ പദ്ധതി നേരത്തേ നടപ്പാക്കിയിരുന്നു.

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്‍ (ഡി.എ) ഒമ്പത് ശതമാനം വര്‍ധന. 2024 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ജീവനക്കാരുടെ ഡി.എ നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 239 ശതമാനമായി ഉയര്‍ത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments