Saturday, September 7, 2024

HomeNewsIndiaകുടിവെള്ളക്ഷാമം: ഡൽഹിയിൽ ജലവകുപ്പ് ഓഫീസ് ആക്രമിച്ചു; 3 പേർക്ക് പരിക്ക്

കുടിവെള്ളക്ഷാമം: ഡൽഹിയിൽ ജലവകുപ്പ് ഓഫീസ് ആക്രമിച്ചു; 3 പേർക്ക് പരിക്ക്

spot_img
spot_img

ന്യൂഡൽഹി: ​രാജ്യതലസ്ഥാനത്ത് രൂക്ഷമാകുന്ന കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഛതപുരിലെ ജലവകുപ്പ് ഓഫീസ് അജ്ഞാതർ ആക്രമിച്ചു. അക്രമികൾ ജനാലകളും മൺകുടങ്ങളും തകർത്തു. ബിജെപി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എഎപി നേതാക്കൾ ആരോപിച്ചു. ബിജെപി സ്കാർഫ് ധരിച്ച വ്യക്തി ഓഫീസ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും എഎപി പുറത്തുവിട്ടു.

ജനങ്ങളിൽനിന്ന് സ്വാഭാവികമായ പ്രതികരണമാണുണ്ടായതെന്ന് ബിജെപി നേതാവ് രമേശ് ബിധുരി പറഞ്ഞു. ജനങ്ങൾക്ക് ദേഷ്യംവന്നാൽ എന്തും ചെയ്യുമെന്നും ജനങ്ങളെ നിയന്ത്രിച്ച ബിജെപി പ്രവർത്തകരോട് നന്ദിപറയുകയാണെന്നും ബിധുരി പറഞ്ഞു. സർക്കാരിൻ്റെയും ജനങ്ങളുടെയും സ്വത്താണെന്നും ഇതിന് കേടുപാടുകൾ വരുത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിനെതിരെ ഡൽഹി ബിജെപി പ്രസിഡന്റ് വിരേന്ദ്ര സച്ദേവയുടെ നേതൃത്വത്തിൽ മൺകുടം കയ്യിലേന്തി പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിലെ ടാങ്കർ മാഫിയയ്ക്കും ജല കൊള്ളയ്ക്കും വെള്ളം ചോർച്ചയ്ക്കും അരവിന്ദ് കെജ്രിവാളും ആം ആദ്മി പാർട്ടിയും ഉത്തരവാദികളാണെന്നും ജനങ്ങൾക്ക് വേണ്ടി ബിജെപി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

ദ്വാരകയിൽ പൊതുടാപ്പിൽ നിന്ന് ജലമെടുക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടാകുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു കക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തതായും അന്വേഷണം നടക്കുകയാണെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments