Saturday, September 7, 2024

HomeNewsIndiaതമിഴ്‌നാട്ടിൽ മലയാളി യാത്രക്കാർക്ക് നേരേയുണ്ടായ ആക്രമണത്തിൽ സൈനികനുൾപ്പെടെ നാല് നാല് പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിൽ മലയാളി യാത്രക്കാർക്ക് നേരേയുണ്ടായ ആക്രമണത്തിൽ സൈനികനുൾപ്പെടെ നാല് നാല് പേര്‍ അറസ്റ്റില്‍

spot_img
spot_img

തമിഴ്‌നാട്ടിൽ മലയാളി യാത്രക്കാർക്ക് നേരേയുണ്ടായ ആക്രമണത്തിൽ സൈനികനുൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. പാലക്കാട് ചിറ്റൂർ സ്വദേശികളായ വിഷ്ണു, രമേഷ് ബാബു, അജയകുമാർ, ശിവദാസ് എന്നിവരാണ് പിടിയിലാത്. ഹവാല ഇടപാടിൽ വാഹനം മാറി അക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. കസ്റ്റ‍‍ഡിയിലെടുത്തവരിൽ വിഷ്ണു മദ്രാസ് റെജിമെന്റ് 21-ാം ബെറ്റാലിയനിലെ സൈനികനാണ്. ഏപ്രിൽ നാലിന് അവധിക്ക് നാട്ടിലെത്തിയത്.

കുഴൽപണമുണ്ടെന്ന് ധാരണയിൽ വാഹനം മാറി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സൈനികന്റെ പേരിൽ മറ്റു കേസുകളില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കേസിൽ 10ലേറെ പേർ നേരിട്ട് പങ്കെടുത്തതായാണ് അറിയുന്നത്

കൊച്ചി-സേലം ദേശീയപാതയിൽ കോയമ്പത്തൂരിനടുത്താണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ യുവാക്കൾക്കുനേരേ ആക്രമണമുണ്ടായത്. മൂന്ന് കാറുകളിലായെത്തിയ അക്രമിസംഘം യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അടിച്ചുതകർക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും യുവാക്കൾ പുറത്തുവിട്ടിരുന്നു.

മുഖംമറച്ചെത്തിയ അക്രമിസംഘം വാഹനം തടഞ്ഞുനിർത്തി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും വാഹനം അടിച്ചുതകർക്കുകയുമായിരുന്നു. ഇതോടെ യുവാക്കൾ പെട്ടെന്ന് കാർ മുന്നോട്ടെടുത്താണ് രക്ഷപ്പെട്ടത്. തുടർന്ന് മീറ്ററുകൾക്ക് അകലെയുണ്ടായിരുന്ന തമിഴ്‌നാട് പൊലീസ് സംഘത്തെ വിവരമറിയിക്കുകയും ചെയ്തു. മറ്റ് പ്രതികൾക്കായി ​പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments