Wednesday, June 26, 2024

HomeNewsIndiaലോക്സഭ പ്രോ-ടേം സ്പീക്കറായി കൊടിക്കുന്നിൽ സുരേഷ്

ലോക്സഭ പ്രോ-ടേം സ്പീക്കറായി കൊടിക്കുന്നിൽ സുരേഷ്

spot_img
spot_img

ന്യൂഡൽഹി: മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോൺഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷിനെ ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എം.പിമാരുടെ സത്യപ്രതിജ്ഞ ഉൾപ്പെടെ കൊടിക്കുന്നിൽ സുരേഷിന്റെ അധ്യക്ഷതയിലാകും നടക്കുക. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ജൂൺ 24-ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുമ്പാകെ രാഷ്ട്രപതി ഭവനിൽ വെച്ച് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.

1989ൽ അടൂർ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കൊടിക്കുന്നിൽ സുരേഷ് ആദ്യമായി മത്സരിച്ചത്. 1989, 91, 96, 99 വർഷങ്ങളിൽ അടൂരിൽനിന്ന് ലോക്സഭാംഗമായി. 1998, 2004 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 2009, 2014, 2019, 2024 തിരഞ്ഞെടുപ്പുകളിൽ മാവേലിക്കരയുടെ എംപിയായി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് തൊഴിൽ സഹമന്ത്രിയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments