Saturday, September 7, 2024

HomeNewsIndiaആമസോണ്‍ പാക്കേജിനൊപ്പം മൂര്‍ഖന്‍ പാമ്പ്; റീഫണ്ട് നല്‍കി തടിതപ്പി

ആമസോണ്‍ പാക്കേജിനൊപ്പം മൂര്‍ഖന്‍ പാമ്പ്; റീഫണ്ട് നല്‍കി തടിതപ്പി

spot_img
spot_img

ബംഗളൂരു: ആമസോണ്‍ പാക്കേജിനൊപ്പം മൂര്‍ഖന്‍ പാമ്പ് എത്തിയതിന്റെ ഞെട്ടലിലാണ് ബംഗളൂരുവിലെ ദമ്പതികള്‍. ഞായറാഴ്ചയാണ് ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത സാധനം വീട്ടിലെത്തിയത്. എന്നാല്‍, ഉല്‍പന്നത്തോടൊപ്പം മൂര്‍ഖന്‍ പാമ്പ് കൂടി എത്തുകയായിരുന്നു.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായ ദമ്പതികള്‍ എക്‌സ്‌ബോക്‌സ് കണ്‍ട്രോളറാണ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. സാധനം എത്തിയപ്പോള്‍ പാക്കേജിനുള്ളില്‍ പാമ്പ് കൂടിയുള്ളത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പാക്കേജിലെ ടേപ്പില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. പാക്കേജിനുള്ളിലെ പാമ്പിന്റെ വിഡിയോ ഇരുവരും ഷൂട്ട് ചെയ്തിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് എക്‌സ്‌ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്തത്. പാക്കേജ് ആമസോണ്‍ ഡെലിവറി ബോയ് നേരിട്ട് കൈമാറുകയായിരുന്നു. പിന്നീട് ഇത് തുറന്നപ്പോഴാണ് പാമ്പുള്ള വിവരം മനസിലായത്. പാമ്പ് ടേപ്പിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നതിനാല്‍ ആര്‍ക്കും മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. സംഭവം ഉടന്‍ ആമസോണിനെ അറിയിച്ചെങ്കിലും ആദ്യം നടപടികളൊന്നും ഉണ്ടായില്ലെന്ന് ദമ്പതികള്‍ പറയുന്നു. തുടര്‍ന്ന് വിഡിയോ ഉള്‍പ്പടെയുള്ള തെളിവുകള്‍ കൈമാറിയപ്പോള്‍ റീഫണ്ട് നല്‍കിയെന്നും ദമ്പതികള്‍ പറഞ്ഞു.

തങ്ങള്‍ക്ക് റീഫണ്ട് ലഭിച്ചു. നല്ല വിഷമുള്ള പാമ്പാണ് പാക്കേജിനൊപ്പമെത്തിയത്. ഇത് ആമസോണിന്റെ ഭാഗത്ത് നിന്നുണ്ടായ സുരക്ഷവീഴ്ചയാണ്. പാക്കേജിന്റെ പാക്കിങ്ങിലും വിതരണത്തിലുള്‍പ്പടെ ആമസോണിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും ദമ്പതികള്‍ പരാതിപ്പെടുന്നു.

പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരങ്ങള്‍ പങ്കുവെക്കാന്‍ ദമ്പതികളോട് ആമസോണ്‍ ആവശ്യപ്പെട്ടു. വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ നല്‍കിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്ക് കമ്പനി റീഫണ്ട് നല്‍കി. എന്നാല്‍, വിഷയത്തില്‍ കമ്പനി നഷ്ടപരിഹാരം നല്‍കുകയോ പരസ്യക്ഷമാപണം നടത്തുകയോ ചെയ്തിട്ടില്ലെന്നും ദമ്പതികള്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments