Saturday, September 7, 2024

HomeNewsIndiaവിമാനത്താവളത്തിലെ ജീവനക്കാരനെ കടിച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

വിമാനത്താവളത്തിലെ ജീവനക്കാരനെ കടിച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

spot_img
spot_img

ലഖ്‌നോ: വിമാനത്താവളത്തിലെ ജീവനക്കാരനെ കടിച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. ലഖ്‌നോ വിമാനത്താവളത്തില്‍വെച്ച് ഗ്രൗണ്ട് സ്റ്റാഫിനെ ആക്രമിച്ച സംഭവത്തിലാണ് സ്ത്രീ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഗ്രൗണ്ട് സ്റ്റാഫിന് നേരെ ആക്രമണമുണ്ടായത്. സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

വിമാനത്തില്‍ കയറിയതിന് ശേഷം സഹയാത്രികനുമായി ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അതിന് തയാറായില്ല. തുടര്‍ന്ന് ഗ്രൗണ്ട് സ്റ്റാഫെത്തി യാത്രക്കാരിയെ പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ ജീവനക്കാരനെ കടിക്കുകയായിരുന്നു.

പിന്നീട് സി.ഐ.എസ്.എഫ് എത്തി യാത്രക്കാരിയെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ക്കായി പൊലീസിന് കൈമാറി. ഐ.പി.സി 324 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ആഗ്രയില്‍ നിന്നും സഹോദരിയെ കാണുന്നതിന് വേണ്ടിയാണ് ഇവര്‍ ലഖ്‌നോവില്‍ എത്തിയത്. കേസെടുത്തതിന് ശേഷം പിന്നീട് ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments