Saturday, September 7, 2024

HomeNewsIndiaരേണുക സ്വാമിയുടെ ശരീരത്തില്‍ 32 മുറിവുകള്‍, മസ്തിഷ്‌കത്തിലെ രക്തക്കുഴലുകള്‍ പൊട്ടി: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

രേണുക സ്വാമിയുടെ ശരീരത്തില്‍ 32 മുറിവുകള്‍, മസ്തിഷ്‌കത്തിലെ രക്തക്കുഴലുകള്‍ പൊട്ടി: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

spot_img
spot_img

ബംഗളൂരു: കൊല്ലപ്പെട്ട രേണുക സ്വാമിയുടെ ശരീരത്തില്‍ 32 മുറിവുകള്‍ കണ്ടെത്തിയെന്നും മസ്തിഷ്‌കത്തിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുള്ളത്. കന്നട നടിയും മോഡലുമായ പവിത്ര ഗൗഡക്ക് സമൂഹ മാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി കൊല്ലപ്പെടുന്നത്. കേസില്‍ പവിത്രയുടെ സുഹൃത്തും കന്നട സൂപ്പര്‍ സ്റ്റാറുമായ ദര്‍ശന്‍ അടക്കം 17 പ്രതികളാണുള്ളത്. ദര്‍ശന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

മര്‍ദനത്തിനുശേഷം ദര്‍ശന്റെ വസ്ത്രങ്ങള്‍ കഴുകിയതായും ഷൂസുകള്‍ കണ്ടെത്തിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിലെ 32 മുറിവുകള്‍ക്കു പുറമെ, തലയോട്ടിയില്‍ ഏഴ് പരിക്കുകളുമുണ്ട്. സ്വകാര്യ ഭാഗത്ത് ശക്തമായ രക്തസ്രാവമുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

പട്ടണഗരെയിലെ ഷെഡില്‍ വെച്ചാണ് മര്‍ദനവും കൊലപാതകവും അരങ്ങേറിയത്. ഇവിടെനിന്ന് കേസിലെ സുപ്രധാന തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി. ലാത്തി, മരക്കഷണങ്ങള്‍, രക്തക്കറകള്‍, ഫിംഗര്‍ പ്രിന്റുകള്‍ എന്നിവ കണ്ടെത്തി. ഇതിനുപുറമെ 30 മിനിറ്റ് സി.സി ടി.വി ദൃശ്യങ്ങളും കേസിലെ പ്രധാന തെളിവാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments