Saturday, September 7, 2024

HomeNewsIndiaലൈംഗികബന്ധം തടഞ്ഞതിനെത്തുടര്‍ന്ന് സഹോദരിയെ വിദ്യാര്‍ഥി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ലൈംഗികബന്ധം തടഞ്ഞതിനെത്തുടര്‍ന്ന് സഹോദരിയെ വിദ്യാര്‍ഥി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

spot_img
spot_img

മംഗളൂരു: ലൈംഗികബന്ധം തടഞ്ഞതിനെത്തുടര്‍ന്ന് മാതാവിന്റെ ഇളയ സഹോദരിയെ പത്താം ക്ലാസ് വിദ്യാര്‍ഥി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ദക്ഷിണ കന്നട ജില്ലയില്‍ ഉപ്പിനങ്ങാടിക്കടുത്ത ബിലിനൂരു ഗ്രാമത്തിലെ പെര്‍നെയില്‍ ഹേമാവതിയാണ് (37) മരിച്ചത്. സംഭവത്തില്‍ 15 കാരനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് യുവതിയെ സംശയ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന മൂത്ത സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി യുവതി ഉറങ്ങുമ്പോള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉണര്‍ന്ന യുവതി എതിര്‍ക്കുകയും ശകാരിക്കുകയും ചെയ്തു. തന്റെ പ്രവൃത്തി അവര്‍ മറ്റുള്ളവരോട് പറയുമെന്ന് ഭയന്ന് വീണ്ടും ഉറങ്ങാന്‍ കിടന്ന യുവതിയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം യുവതി ഹൃദയാഘാതം വന്ന് മരിച്ചെന്നാണ് കുട്ടി പിതാവിനെ അറിയിച്ചത്.

എന്നാല്‍, യുവതിയുടെ മൃതദേഹം കണ്ട മുതല്‍ പൊലീസിന് വിദ്യാര്‍ഥിയെ സംശയമുണ്ടായിരുന്നു. പ്രതിയുടെ മുതുകില്‍ പോറലുള്ളതായി പിതാവ് പൊലീസില്‍ അറിയിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്തതോടെയാണ് മാതൃസഹോദരിയെ ശ്വാസം മുട്ടിക്കാന്‍ തലയണ ഉപയോഗിച്ചതായി കുട്ടി സമ്മതിച്ചത്. രക്ഷപ്പെടാനായി തന്നെ തള്ളിയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുതുകില്‍ പോറലുകള്‍ സംഭവിച്ചതെന്നും പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments