Saturday, September 7, 2024

HomeNewsIndiaകെട്ടിടത്തിന് മുകളിൽ തൂങ്ങിക്കിടന്ന് റീൽസ് ചിത്രീകരണം, 23കാരിയും സുഹൃത്തും അറസ്റ്റിൽ

കെട്ടിടത്തിന് മുകളിൽ തൂങ്ങിക്കിടന്ന് റീൽസ് ചിത്രീകരണം, 23കാരിയും സുഹൃത്തും അറസ്റ്റിൽ

spot_img
spot_img

പുണെ: കൂറ്റൻ കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസ് ചിത്രീകരിച്ച യുവതിയെയും സുഹൃത്തിനും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇയാളാണ് വീഡിയോ പകർത്തിയത്.

ഏറെ പഴക്കം ചെന്ന ക്ഷേത്രക്കെട്ടിടത്തിനു മുകളിൽ വച്ചായിരുന്നു ഇവരുടെ സാഹസം. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ അലക്ഷ്യമായി പെരുമാറിയതിന് ഐപിസി 336 പ്രകാരം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി ഭാരതി വിദ്യാപീഠ് സീനിയർ ഇൻസ്പെക്ടർ ദശരഥ് പാട്ടീൽ പറഞ്ഞു. ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments