Saturday, September 7, 2024

HomeNewsIndiaയുക്രെയ്‌നുമായുള്ള യുദ്ധത്തിന് റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്ത 10 ഇന്ത്യക്കാരെ മോചിപ്പിച്ചു

യുക്രെയ്‌നുമായുള്ള യുദ്ധത്തിന് റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്ത 10 ഇന്ത്യക്കാരെ മോചിപ്പിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: യുക്രെയ്‌നുമായുള്ള യുദ്ധത്തിന് റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്ത 10 ഇന്ത്യക്കാരെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.

മോചിതരാകാന്‍ ആഗ്രഹിക്കുന്ന 25ഓളം പേര്‍ ഇതുവരെ തങ്ങളെ ബന്ധപ്പെട്ടതായും10 ഇന്ത്യക്കാരെ മോചിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്. അതിനിടെ, പലരും ഇപ്പോഴും കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്താണ് റഷ്യന്‍ സൈനികരുടെ സഹായികളായി

ഇന്ത്യക്കാര്‍ റഷ്യയിലെത്തിയത്. എന്നാല്‍ യുദ്ധമുഖത്ത് പോരാട്ടത്തിനായി ഇവരെ നിയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. റഷ്യന്‍ സൈന്യത്തില്‍ റിക്രൂട്ട് ചെയ്യപ്പെട്ട നാല് ഇന്ത്യന്‍ പൗരന്മാര്‍ നേരത്തേ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ തിരികെ എത്തിച്ചതായും രണ്ടു പേരുടേത് ഉടന്‍ എത്തിക്കുമെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

റഷ്യന്‍ സൈന്യം തങ്ങളുടെ പൗരന്മാരെ ഇനി റിക്രൂട്ട് ചെയ്യുന്നത് തടയണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ ഈ വിഷയത്തില്‍ ന്യൂഡല്‍ഹിയിലും മോസ്‌കോയിലും റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജയ്സ്വാള്‍ പറഞ്ഞു. റഷ്യയില്‍ തൊഴില്‍ അവസരങ്ങള്‍ തേടുമ്പോള്‍ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments