Saturday, September 7, 2024

HomeNewsIndiaരാഷ്ട്രീയ പിൻഗാമി ആകാശ് ആനന്ദ് തന്നെയെന്ന് മായാവതി; ദേശീയ കോഡിനേറ്റർ സ്ഥാനവും തിരിച്ചുനൽകി

രാഷ്ട്രീയ പിൻഗാമി ആകാശ് ആനന്ദ് തന്നെയെന്ന് മായാവതി; ദേശീയ കോഡിനേറ്റർ സ്ഥാനവും തിരിച്ചുനൽകി

spot_img
spot_img

ലക്നൗ: രാഷ്ട്രീയ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി. ലക്നൗവിൽ നടന്ന ബിഎസ്പി ഓഫിസ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു പ്രഖ്യാപനം. പാർട്ടിയുടെ ദേശീയ കോഡിനേറ്റർ സ്ഥാനത്തേക്ക് ആകാശിനെ പുനർനിയമിക്കുകയും ചെയ്തു.

മേയിൽ ദേശീയ കോഡിനേറ്റർ സ്ഥാനത്തുനിന്ന് ആകാശിനെ മായാവതി പുറത്താക്കിയിരുന്നു. രാഷ്ട്രീയ പക്വത കൈവരുന്നതുവരെ ആകാശിനെ സ്ഥാനത്തുനിന്ന് മാറ്റിനിർത്തുന്നുവെന്നായിരുന്നു അന്ന് മായാവതി പറഞ്ഞത്.

സമാജ്‌വാദി പാർട്ടിയുമായി ബന്ധം അവസാനിപ്പിച്ച ബിഎസ്പി, 2019ൽ പാർട്ടി പുനഃസംഘടനയിലാണ് ആകാശിനെ ദേശീയ കോഡിനേറ്ററാക്കിയത്. തുടർന്ന് 2023 ഡിസംബറിൽ തന്റെ പിൻഗാമിയായി ആകാശിനെ പ്രഖ്യാപിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments