കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക് സഭാംഗമായി ദൈവനാമത്തിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ‘കൃഷ്ണാ ഗുരുവായൂരപ്പാ…’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. അടുത്ത് വരാനിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി തയാറെടുത്ത ലുക്കിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞക്ക് എത്തിയത്.
സംസ്ഥാനത്ത് നിന്നുള്ള ബിജെപിയുടെ ആദ്യ ലോക് സഭാഗമായ സുരേഷ് ഗോപി 2024ലെ തിരഞ്ഞെടുപ്പിൽ സിപിഐ യിലെ മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ 74,686 വോട്ടിനാണ് തൃശൂരിൽ പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർഥി മൂന്നാമതായ ഏക മണ്ഡലമാണ് തൃശ്ശൂർ.ബി.ജെ.പിയുടെ കേരളത്തിൽ നിന്നുള്ള ഏക ലോക്സഭാ എം.പിയായ സുരേഷ് ഗോപി മോദി 3.0 ൽ പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രിയാണ്.