Wednesday, January 15, 2025

HomeNewsIndia'ജയ് പലസ്തീൻ' വിളിച്ച് സത്യപ്രതിജ്ഞ; ഒവൈസിക്കെതിരേ ലോക്സഭയിൽ ഭരണപക്ഷ പ്രതിഷേധം

‘ജയ് പലസ്തീൻ’ വിളിച്ച് സത്യപ്രതിജ്ഞ; ഒവൈസിക്കെതിരേ ലോക്സഭയിൽ ഭരണപക്ഷ പ്രതിഷേധം

spot_img
spot_img

ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ എന്ന് വിളിച്ച് ഹൈദരാബാദിൽ നിന്നുള്ള എം പിയും അസദുദ്ദീൻ ഒവൈസി. ഇതിനെതിരെ ഭരണപക്ഷ ബെഞ്ചിൽനിന്ന് വൻതോതിൽ പ്രതിഷേധവും ഉയർന്നു. ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ’ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ഇത് ഭരണപക്ഷത്തെ എം.പിമാര്‍ക്കിടയില്‍നിന്ന് പ്രതിഷേധത്തിനിടയാക്കി.

വിഷയത്തിൽ ഒവൈസിക്കെതിരേ പരാതിയുമായി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ രംഗത്തെത്തി. ജയ് പലസ്തീൻ വിളി പാർലമെന്റിനകത്ത് പാടില്ലെന്നും ഇതിനെതിരേ നടപടി വേണമെന്നുമാണ് പരാതിയിൽ പറയുന്നത്.സ്പീക്കർക്കും ആഭ്യന്തര മന്ത്രിക്കുമാണ് ശോഭ പരാതി നൽകിയത്. പാര്‍ലമെന്റിന്റെ രേഖകളിൽ നിന്ന് അദ്ദേഹത്തിന്റെ വാക്കുകൾ നീക്കം ചെയ്യണമെന്നും പലസ്തീൻ മുദ്രാവാക്യം കൂടാതെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

എന്നാൽ തന്റെ വാക്കുകൾ ഭരണഘടനയുടെ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നതല്ല എന്ന് ഒവൈസി പ്രതികരിച്ചു. എല്ലാവരും നിരവധി കാര്യങ്ങൾ പറയാറുണ്ട്. താൻ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ എന്നാണ് പറഞ്ഞത്. ഇതെങ്ങനെയാണ് എതിരാകുന്നത്- ഉവൈസി ചോദിച്ചു. പാർശ്വവത്കരിക്കുന്നവരുടെ പ്രശ്നങ്ങൾ സത്യസന്ധമായിത്തന്നെ ചൂണ്ടിക്കാട്ടുന്നത് തുടരുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

സത്യപ്രതിജ്ഞക്ക് പിന്നാലെ ഭരണപക്ഷ ബെഞ്ചുകളിൽ നിന്ന് പ്രതിഷേധം ഉയർന്നു. ആ സമയം ചെയറിലുണ്ടായിരുന്ന രാധാമോഹൻ സിങ് സത്യപ്രതിജ്ഞ അല്ലാതെ മറ്റൊരു വാക്കും രേഖയിലുണ്ടാകില്ലെന്ന് അംഗങ്ങൾക്ക് ഉറപ്പുനല്‍കി. സഭാ ചട്ടങ്ങൾക്കെതിരായാണ് ഒവൈസി പ്രവർത്തിച്ചതെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി പ്രതികരിച്ചു. ഇന്ത്യൻ പൗരനായിട്ടും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാതെ ജയ് പലസ്തീൻ എന്ന് വിളിച്ചത് തെറ്റായ കാര്യമാണ്. ഇത് ചട്ടവിരുദ്ധമാണ്- കിഷൻ റെഡ്ഡി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments