Monday, July 1, 2024

HomeNewsIndiaഡല്‍ഹിക്ക് പിന്നാലെ മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂര നിലംപതിച്ചു; കാര്‍ തകര്‍ന്നു

ഡല്‍ഹിക്ക് പിന്നാലെ മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂര നിലംപതിച്ചു; കാര്‍ തകര്‍ന്നു

spot_img
spot_img

ജബല്‍പുര്‍: ഡല്‍ഹിക്ക് പിന്നാലെ മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം. ജബല്‍പുര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. മേല്‍ക്കൂരയിലെ ലോഹഭാഗം വീണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ കാര്‍ തകര്‍ന്നു.
യാത്രക്കാരനെ വിമാനത്താവളത്തില്‍ ഇറക്കാനായി എത്തിയ കാറിന് മുകളിലാണ് മേല്‍ക്കൂര പതിച്ചത്. യാത്രക്കാരനും ഡ്രൈവറും കാറില്‍ നിന്നിറങ്ങി നിമിഷങ്ങള്‍ക്കകമായിരുന്നു അപകടം. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്.
കനത്ത മഴയെ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്നത്. ടെര്‍മിനല്‍ നിര്‍മ്മിച്ച ശേഷം ആദ്യമായി പെയ്യുന്ന മഴയാണ് ഇത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ് ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിക്കുകയും .ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ടെര്‍മിനല്‍-1ഡിയിലെ മേല്‍ക്കൂര തകര്‍ന്ന് വീണത്. കനത്ത മഴയിലും കാറ്റിലും മേല്‍ക്കൂരയുടെ ഒരു ഭാഗംകാറുകള്‍ക്ക് മുകളില്‍ വീഴുകയായിരുന്നു.സംഭവം നടന്ന ഉടന്‍ ഡല്‍ഹി പോലീസ്, ഫയര്‍ സര്‍വീസ്, സിഐഎസ്എഫ്, എന്‍ഡിആര്‍എഫ് ടീമുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശിലും സമാനമായ അപകടം സംഭവിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments