Monday, July 1, 2024

HomeNewsIndiaനീറ്റ് പരീക്ഷാ വിവാദം: പ്രിൻസിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സിബിഐ അറസ്റ്റ് ചെയ്തു

നീറ്റ് പരീക്ഷാ വിവാദം: പ്രിൻസിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സിബിഐ അറസ്റ്റ് ചെയ്തു

spot_img
spot_img

ന്യൂ‍ഡല്‍ഹി: നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേർ ചോർന്ന കേസിൽ രണ്ടു പേരുടെ അറസ്റ്റുകൂടി സിബിഐ രേഖപ്പെടുത്തി. ജാർഖണ്ഡിൽ പരീക്ഷ നടന്ന ഹസാരിബാഗ് കേന്ദ്രത്തിലെ പ്രിൻസിപ്പല്‍ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പല്‍ ഇംതിയാസ് ആലം എന്നിവരെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

മെയ് 5ന് ദേശീയ പരീക്ഷാ ഏജൻസി നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ചുമതലയുള്ള സ്‌കൂൾ പ്രിൻസിപ്പലായിരുന്നു എഹ്‌സനുൽ ഹഖ്. ഇൗ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്നും അതുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നും സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പട്നയിൽനിന്ന് മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments