Monday, July 1, 2024

HomeNewsIndiaനോയിഡയില്‍ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞ് വീണ് മൂന്നു കുട്ടികള്‍ മരിച്ചു

നോയിഡയില്‍ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞ് വീണ് മൂന്നു കുട്ടികള്‍ മരിച്ചു

spot_img
spot_img

നോയിഡ: ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പൂറില്‍ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ കനത്ത മഴയെ തുടര്‍ന്ന് ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു.
സഗീര്‍ എന്ന വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. കൂട്ടുകുടുംബമായി താമസിക്കുകയാണ് ഇവര്‍. കുടുംബത്തിലെ എട്ട് കുട്ടികള്‍ മതിലിന് സമീപം നിന്ന് കളിക്കുകയായിരുന്നു. മതിലിടിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്ന് പേര്‍ ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments