Saturday, September 7, 2024

HomeNewsIndiaജഡ്ജിമാരെ ദൈവവുമായി താരതമ്യം ചെയ്യുന്നത് അപകടം: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ജഡ്ജിമാരെ ദൈവവുമായി താരതമ്യം ചെയ്യുന്നത് അപകടം: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

spot_img
spot_img

കൊൽക്കത്ത: കോടതിയെ നീതിയുടെ ക്ഷേത്രമായി വിശേഷിപ്പിക്കുന്നതും ജഡ്ജിമാരെ ദൈവവുമായി താരതമ്യം ചെയ്യുന്നതും അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കൊൽക്കത്തയിൽ നടന്ന നാഷനൽ ജുഡീഷ്യൽ അക്കാദമി കിഴക്കൻ മേഖല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഡ്ജിമാർ സ്വയം അങ്ങനെ കാണുന്നത് അതിലേറെ അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളെ സേവിക്കുന്ന ജഡ്ജുമാരായാണ് നമ്മെ കാണേണ്ടത്. ഇങ്ങനെയൊരു വീക്ഷണം വികസിപ്പിക്കുമ്പോൾ കരുണയും സഹാനുഭൂതിയും പുലർത്തി തീർപ്പുണ്ടാക്കാൻ സാധിക്കും. ഒരു മനുഷ്യനെയാണ് ശിക്ഷിക്കുന്നത് എന്നതിനാൽ, ക്രിമിനൽ കേസുകളിൽ ശിക്ഷ വിധിക്കുമ്പോഴും സഹാനുഭൂതി പ്രധാനമാണ് -ചന്ദ്രചൂഡ് തുടർന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments