Friday, October 18, 2024

HomeNewsIndiaപൊതുതാത്പര്യ ഹര്‍ജി: രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

പൊതുതാത്പര്യ ഹര്‍ജി: രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

spot_img
spot_img

ന്യൂഡല്‍ഹി: എല്ലാ ദിവസവും നിങ്ങള്‍ പൊതു താത്പര്യ ഹര്‍ജി ഫയല്‍ ചെയ്താല്‍ അതിനായി പ്രത്യേക കോടതി രൂപീകരിക്കേണ്ടിവരുമെന്ന് ബി.ജെ.പി നേതാവ് അശ്വനികുമാര്‍ ഉപാദ്ധ്യയയെ വിമര്‍ശിച്ച്‌ സുപ്രീം കോടതി.

എല്ലാ വിദ്യാലയങ്ങളിലും പൊതുവായ വസ്ത്രധാരണ രീതി ആവശ്യപ്പെട്ടാണ് അശ്വനി കുമാര്‍ പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി സുപ്രീം കോടതി തള്ളി. എല്ലാ ദിവസവും നിങ്ങള്‍ പൊതു താത്പര്യ ഹര്‍ജിയുമായി വന്നാല്‍ ഞങ്ങള്‍ക്ക് ഒരു പ്രത്യേക കോടതി രൂപീകരിക്കേണ്ടിവരുമെന്ന് ഞാന്‍ നിങ്ങളോട് പല തവണ പറഞ്ഞിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി. അശ്വനികുമാര്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയിലും ചീഫ് ജസ്റ്റിസ് സമാനമായ പരാമര്‍ശം നടത്തിയിരുന്നു.

എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളും കോടതി ഏറ്റെടുത്താല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്തിന് വേണ്ടിയാണ്. ചില കാര്യങ്ങള്‍ പാര്‍ലമെന്റിന്റെ ചര്‍ച്ചയ്ക്കായി വിടണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments