Thursday, October 17, 2024

HomeNewsIndiaറഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍: ഇന്ത്യക്കെതിരെ യു എസ് ഉപരോധം ഉണ്ടാകില്ല

റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍: ഇന്ത്യക്കെതിരെ യു എസ് ഉപരോധം ഉണ്ടാകില്ല

spot_img
spot_img

ഡല്‍ഹി:റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്കന്‍ ഉപരോധം ഉണ്ടാകില്ലെന്ന് ഉറപ്പായി.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിലെ (എന്‍ഡിഎഎ) ഭേദഗതിക്ക് അംഗീകാരം നല്‍കിയതോടെയാണ് ഉപരോധങ്ങളില്‍ നിന്നുള്ള ഇളവിന് വഴിയൊരുങ്ങുന്നത്. ഇന്ത്യന്‍ വംശജനായ കോണ്‍ഗ്രസ് അംഗം റോ ഖന്നയുടെ ഭേദഗതിക്ക് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് വ്യാഴാഴ്ച അംഗീകാരം നല്‍കുകയായിരുന്നു. ശബ്ദവോട്ടോടെയാണ് ഭേദഗതി പാസാക്കിയത്.

യുഎസ് അഡ്വേഴ്‌സറീസ് ത്രൂ സാന്‍ക്ഷന്‍സ് ആക്‌ട് (കാറ്റ്സാ) ്പ്രകാരം ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്ക നേരത്തേ നീക്കം നടത്തിയത്. വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയതിനൊപ്പം റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ യു.എന്‍ വോട്ടെടുപ്പില്‍ നിന്ന് ബുധനാഴ്ച ഇന്ത്യ വിട്ടുനിന്നതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയേക്കും എന്ന ആശങ്ക കനത്തത്.

റഷ്യയുമായി ഇടപഴകുന്ന രാജ്യങ്ങളെ, പ്രത്യേകിച്ച്‌ പ്രതിരോധ മേഖലയിലെ ആയുധങ്ങള്‍ വാങ്ങുന്നവരെ, ശിക്ഷാ നടപടികളിലൂടെ തടയുന്നതാണ് ‘കാറ്റ്സ’. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments