ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ച് തുടര്‍പഠനത്തിന് യോഗ്യത നേടി.
ഫലം വെബ്‌സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും.
ഏറ്റവും ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്.
കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രസിദ്ധീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.