ന്യൂഡല്‍ഹി : ഓഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 15 വരെ രാജ്യത്തെമ്ബാടുമുള്ള എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന.
‘ഹര്‍ ഘര്‍ തിരംഗ’ (എല്ലാ വീടുകളിലും പതാക) എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് മോദിയുടെ ആഹ്വാനം. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ആശയം പങ്കുവച്ചത്.
‘ കൊളോണിയല്‍ ഭരണത്തിനെതിരെ പോരാടുമ്ബോള്‍ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും മഹത്തായ ധീരതയും പ്രയത്നവും ഇന്ന് ഞങ്ങള്‍ ഓര്‍ക്കുന്നു. അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും അവരുടെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷികം ആസാദി കാഅമൃത് മഹോത്സവമായി രാജ്യം ആഘോഷിക്കുന്ന വേളയിലാണ് ഹര്‍ ഘര്‍ തിരംഗ ആശയം പ്രധാനമന്ത്രി അവതരിപ്പിച്ചത്.