ഇന്ന് അന്താരാഷ്‌ട്ര കടുവ ദിനത്തില്‍ കടുവകളെ സംരക്ഷിക്കുന്നവര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി.
നമ്മുടെ ദേശീയ മൃഗമായ കടുവ ഉശിരുള്ള ഇന്ത്യയുടെ പ്രതീകമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കടുവകളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ കാടുകളില്‍ കടുവകള്‍ പൊതുവെ കുറവാണെങ്കിലും നിലവില്‍ ഉള്ള ഇന്ത്യന്‍ കടുവകള്‍ക്ക് വലിയ പ്രചാരമാണുള്ളത്. വലുപ്പത്തിലും തൂക്കത്തിലും ചുറുചുറുപ്പിലും അവ മറ്റുള്ളവരേക്കാള്‍ മികച്ചതാണെന്നാണ് പറയുന്നത്.
ഇന്ത്യയില്‍ ആകെ 75,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള 52 കടുവാ സങ്കേതങ്ങളാണുള്ളത്. ഇന്ത്യന്‍ കടുവകളുടെ സംരക്ഷണം ഈ കാലഘട്ടത്തില്‍ വളരെ ആവശ്യമാണ്. അതുകൊണ്ട് കടുവകളുടെ സംരക്ഷണത്തില്‍ തദ്ദേശീയ സമൂഹങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ള നൂതനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.