Sunday, September 8, 2024

HomeNewsIndiaഎന്റെ മന്ത്രിമാരെ പുറത്താക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല ; ഗവര്‍ണര്‍ക്ക് സ്റ്റാലിന്റെ കത്ത്

എന്റെ മന്ത്രിമാരെ പുറത്താക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല ; ഗവര്‍ണര്‍ക്ക് സ്റ്റാലിന്റെ കത്ത്

spot_img
spot_img

മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്ക് മറുപടിയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

പിന്നീട് തീരുമാനത്തില്‍ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് സ്റ്റാലിന്റെ മറുപടി കത്ത്.
തന്റെ അനുവാദമില്ലാതെ തന്റെ മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് അയച്ച ആറു പേജുള്ള കത്തില്‍ പറയുന്നു.

ഒരാള്‍ മന്ത്രിയായി തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ വിട്ടിട്ടുണ്ടെന്നും സ്റ്റാലിന്‍ പരാമര്‍ശിച്ചു. ഗവര്‍ണര്‍ തിടുക്കത്തിലും ഭരണഘടനയെ മാനിക്കാതെയുമാണ് പ്രവര്‍ത്തിച്ചതെന്നും കത്തില്‍ സ്റ്റാലിന്‍ കുറ്റപ്പെടുത്തുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments