Sunday, September 8, 2024

HomeNewsIndiaരാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്‍ 2024ല്‍ ഓടി തുടങ്ങും

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്‍ 2024ല്‍ ഓടി തുടങ്ങും

spot_img
spot_img

ന്യൂഡല്‍ഹി: ഗതാഗത രംഗത്ത് സുപ്രധാന ചുവടുവെപ്പുമായി ഇന്ത്യൻ റെയില്‍വെ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയില്‍ 2024 ല്‍ ഓടി തുടങ്ങും.

ഹരിയാനയിലെ ജിൻഡ്- സോനിപത് റൂട്ടിലാണ് ആദ്യം സര്‍വീസ് നടത്തുക. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുള്ള ഇന്ത്യൻ റെയില്‍വെയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഹൈഡ്രജൻ ട്രെയിനിലേക്കുള്ള ചുവടുമാറ്റം.

ഹൈഡ്രജൻ ഫോര്‍ ഹെറിറ്റേജ് പദ്ധതിക്കു കീഴിലാണ് ഹൈഡ്രജൻ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്. നിലവില്‍ 35 ട്രെയിനുകള്‍ ഓടിക്കാനാണ് ഇന്ത്യൻ റെയില്‍െവ ലക്ഷ്യമിടുന്നത്. ഒരു ട്രെയിൻ സജ്ജീകരിക്കാൻ 80 കോടി രൂപയാണ് ചെലവ് വരുന്നത്. കൂടാതെ
അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു റൂട്ടിന് 70 കോടി രൂപയും വകയിരുത്തും. ഒരു ട്രെയിനില്‍ എട്ട് ബോഗികളാണ് ഉണ്ടാകുക. യാത്രക്കാര്‍ക്ക് പൂര്‍ണ്ണ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയാണ് ഇവയുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും.

ഹൈഡ്രജൻ ഇന്ധന സെല്ലുകള്‍ ഉപയോഗിച്ചാണ് ട്രെയിൻ ഓടുക. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചാണ് ഈ സെല്ലുകള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഒറ്റ ടാങ്ക് ഹൈഡ്രജൻ ഉപയോഗിച്ച്‌ 250 കിലോമീറ്റര്‍ ഓടാനാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments