Sunday, September 8, 2024

HomeNewsIndiaടീസ്ത സെതല്‍വാദിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ടീസ്ത സെതല്‍വാദിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

spot_img
spot_img

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നാരോപിച്ച കേസില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈക്കോടതി.

ടീസ്ത ഉടൻ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം വേണമെന്ന ആവശ്യവും ജസ്റ്റിസ് നിര്‍സാര്‍ ദേശായി നിരസിച്ചു.

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീൻചിറ്റ് നല്‍കിയ എസ്‌ഐടി നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ 2022 ജൂണ്‍ 25നാണ് ടീസ്ത സെതല്‍വാദിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments