Sunday, September 8, 2024

HomeNewsIndiaഎന്‍സിപി പിളര്‍ന്നു: 29 എംഎല്‍എമാരുമായി അജിത് പവാര്‍ എന്‍ഡിഎ ക്യാമ്ബില്‍ ; ഉപമുഖ്യമന്ത്രി

എന്‍സിപി പിളര്‍ന്നു: 29 എംഎല്‍എമാരുമായി അജിത് പവാര്‍ എന്‍ഡിഎ ക്യാമ്ബില്‍ ; ഉപമുഖ്യമന്ത്രി

spot_img
spot_img

മുംബൈമഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഞെട്ടിച്ച്‌, പ്രമുഖ പാര്‍ട്ടി നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പം എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

സര്‍ക്കാരിന്റെ ഭാഗമാകുന്നതിന്റെ ഭാഗമായാണ് തന്നെ പിന്തുണയ്ക്കുന്ന 29 എംഎല്‍എമാരുമായി അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ ശേഷമാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമാണ് അജിത് പവാര്‍ രാജ്ഭവനിലെത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments