Sunday, September 8, 2024

HomeNewsIndiaമണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

മണിപ്പുര്‍ : മണിപ്പൂര്‍ ബിഷ്ണുപൂര്‍ ജില്ലയില്‍ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ഖുംബി ടൗണിലാണ് സംഭവം.

ലിംഗങ്ങ്താബി റസിഡൻഷ്യല്‍ സ്‌കൂളിന് സമീപമുള്ള ലിംഗങ്ങ്താബി പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപമാണ് ആക്രമണം നടന്നത്. മെയ്തേയ് സന്നദ്ധപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കുക്കി വിമതരാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ശനിയാഴ്ച രാത്രി 12:30 ഓടെ വടക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. അതിനുശേഷം, ഏകദേശം 2:20 ന്, സായുധ കലാപകാരികളെന്ന് സംശയിക്കുന്ന സംഘങ്ങളും ഡമ്ബി ഹില്‍ ഏരിയയില്‍ നിന്ന് VDF/ പൊലീസ് കമാൻഡോകള്‍ നിലയുറപ്പിച്ച സ്ഥാനത്തേക്ക് വെടിയുതിര്‍ക്കാൻ തുടങ്ങി.

തുടര്‍ന്ന് VDF/പൊലീസ് കമാൻഡോകള്‍ തിരിച്ചടിച്ചു. ഞായറാഴ്ച രാവിലെ വരെ വെടിവെപ്പ് തുടര്‍ന്നു. മെയ്തേയ് സമുദായത്തില്‍പ്പെട്ട മൂന്ന് പേരാണ് മരിച്ചത്. അതേസമയം അക്രമബാധിതമായ മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ 144 പ്രകാരമുള്ള നിയന്ത്രണങ്ങളില്‍ ഞായറാഴ്ച ഇളവ് വരുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments