Sunday, September 8, 2024

HomeNewsIndiaപബ്ജി കളിച്ച് പരിചയപ്പെട്ട കാമുകനെ തേടി പാക് യുവതി ഇന്ത്യയില്‍; ഒപ്പം നാല് മക്കളും...

പബ്ജി കളിച്ച് പരിചയപ്പെട്ട കാമുകനെ തേടി പാക് യുവതി ഇന്ത്യയില്‍; ഒപ്പം നാല് മക്കളും , അറസ്റ്റ്

spot_img
spot_img

പബ്ജി ഗെയിം ആപ്പിലൂടെ കാമുകനെ തേടി പാകിസ്ഥാൻ യുവതി ഇന്ത്യയിലെത്തി. പാക് സ്വദേശിയായ സീമ ഗുലാം ഹൈദര്‍ എന്ന യുവതിയാണ് നാല് മക്കളുമൊത്ത് കാമുകൻ സച്ചിനെ തേടി ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത്.

നേപ്പാള്‍ വഴിയാണ് യുവതിയും കുട്ടികളും ഇന്ത്യയില്‍ എത്തിയത്. ബസ് മാര്‍ഗം ഗ്രേറ്റര്‍ നോയിഡിലുമെത്തി. ഗ്രേറ്റര്‍ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക അപ്പാര്‍ട്ട്‌മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവം അറിഞ്ഞ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതി അനധികൃതമായി ഇന്ത്യ‌യില്‍ എത്തിയിട്ട് ഒരുമാസം പിന്നിട്ടെന്നും പൊലീസ് അറിയിച്ചു.

മൊബൈല്‍ ഗെയിം ആപ്പായ പബ്ജി വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ചാറ്റിങ് തുടങ്ങുകയും പ്രണയത്തിലാകുകയും ചെയ്തു. ഒരുമിച്ച്‌ ജീവിക്കാമെന്ന് തീരുമാനിച്ചതോടെ സീമ നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയിലെത്തി. നാല് മക്കളെയും കൂടെക്കൂട്ടിയാണ് യുവതി പാകിസ്ഥാൻ വിട്ടത്.

ഗ്രേറ്റര്‍ നോയിഡയില്‍ പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കല്‍ പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. സീമ എത്തിയത് പൊലീസ് അറിഞ്ഞെന്ന വിവരം ലഭിച്ചയുടൻ സച്ചിൻ യുവതിയെയും നാല് കുട്ടികളെയും കൊണ്ട് മുങ്ങി. സ്ത്രീ പാകിസ്ഥാനില്‍ നിന്നുള്ളതാണെന്ന് അറിഞ്ഞില്ലെന്നും രജിസ്റ്റര്‍ വിവാഹിതരായെന്നാണ് തന്നോട് പറഞ്ഞതെന്നും വീട്ടുടമ പറഞ്ഞു. തിരച്ചിലിനൊടുവില്‍ സച്ചിനെയും സീമയെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments