Sunday, September 8, 2024

HomeNewsIndiaഏക സിവില്‍കോഡ് നടപ്പാക്കാന്‍ വൈകരുത്: ഉപരാഷ്ട്രപതി

ഏക സിവില്‍കോഡ് നടപ്പാക്കാന്‍ വൈകരുത്: ഉപരാഷ്ട്രപതി

spot_img
spot_img

ഗുവാഹതി: ഏക സിവില്‍കോഡ് നടപ്പാക്കുന്നത് ഇനിയും വൈകരുതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍. ഏക സിവില്‍കോഡ് വൈകുന്നത് നമ്മുടെ മൂല്യങ്ങളെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുവാഹതി ഐ.ഐ.ടിയുടെ ബിരുദദാന സമ്മേളനത്തിലാണ് ഉപരാഷ്ട്രപതി ഏക സിവില്‍കോഡിനെക്കുറിച്ച്‌ സംസാരിച്ചത്.

നമ്മുടെ ഭരണഘടന നമുക്ക് നല്‍കിയത് വളരെ ജ്ഞാനികളും വിവേകികളുമാണ്, ഡോ. ബി.ആര്‍ അംബേദ്കര്‍ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. മാര്‍ഗനിര്‍ദേശത തത്വങ്ങളെന്ന നിലയില്‍ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം അവര്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഭരണത്തില്‍ ഈ തത്ത്വങ്ങള്‍ അടിസ്ഥാനപരമാണെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. നിയമനിര്‍മ്മാണത്തില്‍ ഈ തത്വങ്ങള്‍ പ്രയോഗിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്-ഉപരാഷ്ട്രപതി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments