Sunday, September 8, 2024

HomeNewsIndiaവിശ്വാസവഞ്ചകര്‍ തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് ശരദ് പവാര്‍

വിശ്വാസവഞ്ചകര്‍ തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് ശരദ് പവാര്‍

spot_img
spot_img

മുംബൈ: വിശ്വാസവഞ്ചകര്‍ ഒരു സാഹചര്യത്തിലും തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാര്‍. എൻ.സി.പി വിട്ട് ബി.ജെ.പി സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാര്‍ തന്റെ പുതിയ ഓഫീസില്‍ ശരദ് പവാറിന്റെ ഫോട്ടോ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഞായറാഴ്ചയാണ് അജിത് പവാര്‍ ഷിൻഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിന് പിന്നാലെ തന്റെ അനുയായികള്‍ക്കൊപ്പം പുതിയ പാര്‍ട്ടി ഓഫീസും ഉദ്ഘാടനം ചെയ്തു. ശരദ് പവാര്‍ തള്ളിപ്പറഞ്ഞെങ്കിലും അത് അവഗണിച്ചാണ് അജിത് പവാര്‍ ഓഫീസില്‍ അദ്ദേഹത്തിന്റെ ഫോട്ടോ സ്ഥാപിച്ചത്.

ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ശരദ് പവാര്‍ പ്രതികരിച്ചത്. തന്റെ അനുമതിയോടെ മാത്രമേ ഫോട്ടോ ഉപയോഗിക്കാവൂ എന്നും തന്റെ ആശയങ്ങളെ വഞ്ചിക്കുകയും ഇപ്പോള്‍ ആദര്‍ശപരമായി മറുപക്ഷത്ത് നില്‍ക്കുകയും ചെയ്യുന്നവര്‍ ഫോട്ടോ ഉപയോഗിക്കരുതെന്നും ശരദ് പവാര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments