Sunday, September 8, 2024

HomeNewsIndiaസിപിഐ എം - സിപിഐ സംയുക്ത പ്രതിനിധി സംഘം മണിപ്പുര്‍ സന്ദര്‍ശിക്കും

സിപിഐ എം – സിപിഐ സംയുക്ത പ്രതിനിധി സംഘം മണിപ്പുര്‍ സന്ദര്‍ശിക്കും

spot_img
spot_img

ന്യൂഡല്‍ഹി : കലാപം തുടരുന്ന മണിപ്പുരില്‍ സിപിഐ എം – സിപിഐ*/88 സംയുക്ത പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും സ്ഥിതിഗതികള്‍ പഠിക്കുന്നതിനും സംസാരിക്കുന്നതിനുമായി 5 എംപിമാരുടെ പ്രതിനിധി സംഘത്തെ ജൂലൈ 6 മുതല്‍ 8 വരെ മണിപ്പൂരിലേക്ക് അയക്കാനാണ് സിപിഐയും സിപിഐ എമ്മും തീരുമാനിച്ചിരിക്കുന്നത്.

സാധാരണ നില പുനഃസ്ഥാപിക്കാൻ അധികാരികള്‍, ചുരാചന്ദ്പൂരിലും ഇംഫാല്‍ താഴ്വരയിലുമായി എല്ലാ വംശീയ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ പ്രതിനിധി സംഘം കാണും. ജൂലൈ 7 ന് വൈകിട്ട് 5.00 ന് ഗവര്‍ണറെ കാണുന്ന പ്രതിനിധി സംഘം 8 ന് മാധ്യമങ്ങളെ കാണും. ബികാശ് രഞ്ജൻ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ പി, കെ സുബ്ബരായൻ എന്നിവരും സംഘത്തിലുണ്ടാകും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments