Sunday, September 8, 2024

HomeNewsIndia'റിവേഴ്‌സ് ഓപറേഷന്‍ ലോട്ടസ്'! ഹരിയാനയില്‍ 29 ബി.ജെ.പി മുന്‍ എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍

‘റിവേഴ്‌സ് ഓപറേഷന്‍ ലോട്ടസ്’! ഹരിയാനയില്‍ 29 ബി.ജെ.പി മുന്‍ എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍

spot_img
spot_img

ചണ്ഡിഗഢ്: ഹരിയാനയില്‍ ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസിലേക്ക് കൂട്ടക്കൊഴിച്ചില്‍. നിരവധി ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടിവിട്ടു.

ഏതാനും മാസങ്ങള്‍ക്കിടെ 29 മുൻ എം.എല്‍.എമാരാണ് കോണ്‍ഗ്രസിലേക്ക് കൂടുമാറിയത്. സംസ്ഥാനത്ത് ‘റിവേഴ്‌സ് ഓപറേഷൻ ലോട്ടസ്’ ആണെന്ന് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ പറഞ്ഞു.

29 മുൻ ബി.ജെ.പി എം.എല്‍.എമാരും മന്ത്രിമാരും കഴിഞ്ഞ ഏതാനും മാസത്തിനിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ന് മൂന്ന് മുൻ നിയമസഭാ സാമാജികരാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ഹരിയാന വികസനത്തിന്റെ പാതയിലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്-ദീപേന്ദര്‍ ഹൂഡ വാര്‍ത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയില്‍ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായി കാറ്റ് വീശുകയാണെന്ന് ദീപേന്ദര്‍ ഹൂഡ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments