Sunday, September 8, 2024

HomeNewsIndiaവ്യാജരേഖ കേസില്‍ ടീസ്റ്റയുടെ ജാമ്യ കാലാവധി സുപ്രിംകോടതി നീട്ടി

വ്യാജരേഖ കേസില്‍ ടീസ്റ്റയുടെ ജാമ്യ കാലാവധി സുപ്രിംകോടതി നീട്ടി

spot_img
spot_img

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസില്‍ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ആശ്വാസം.

ടീസ്റ്റയുടെ ജാമ്യകാലാവധി സുപ്രിംകോടതി നീട്ടി. ഈ മാസം 19 വരെയാണ് കാലാവധി നീട്ടിയത്. ജൂലൈ ഒന്നിന് ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച്‌ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. മൂന്നംഗ ബെഞ്ചാണ് പ്രത്യേക സിറ്റിങ്ങായി കേസ് പരിഗണിച്ചിരുന്നത്. ജാമ്യം അനുവദിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്ന് കോടതി ചോദിച്ചു. ജാമ്യാപേക്ഷയില്‍ ഗുജറാത്ത് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ഗവായ് ഹൈക്കോടതിയുടെ നടപടി അത്ഭുതപ്പെടുത്തിയെന്ന് വ്യക്തമാക്കി.

‘എന്തിനായിരുന്നു ഇത്ര ധൃതി? ഇടക്കാലജാമ്യം അനുവദിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? ഇടക്കാല ജാമ്യം അനുവദിക്കാത്തത് തെറ്റ്’- സുപ്രിം കോടതി വിമര്‍ശിച്ചു.

ടീസ്റ്റയുടെ ഇടക്കാല ജാമ്യഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഒട്ടും താമസമില്ലാതെ കീഴടങ്ങാനും ടീസ്റ്റയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ടീസ്റ്റാ സെതല്‍വാദ് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രിം കോടതിയിലെ രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസം വന്നതോടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിശാല ബെഞ്ചിന് വിടുകയായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുകളുണ്ടാക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തെന്നതടക്കമുള്ള കേസാണ് ടീസ്റ്റയ്ക്കെതിരെയുള്ളത്. ടീസ്റ്റയുടെ അറസ്റ്റ് തടഞ്ഞ് കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രിംകോടതി അവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 30 ദിവസത്തേക്ക് വിധി സ്റ്റേ ചെയ്യാൻ ടീസ്റ്റയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് നിര്‍സാര്‍ ദേശായ് ഉള്‍പ്പെട്ട ബെഞ്ച് ആവശ്യം നിരസിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments