Sunday, September 8, 2024

HomeNewsIndiaഭര്‍ത്താവിനെ വിട്ടയക്കണം; ഹര്‍ജിയുമായി രാജീവ് വധക്കേസില്‍ വിട്ടയക്കപ്പെട്ട നളിനി

ഭര്‍ത്താവിനെ വിട്ടയക്കണം; ഹര്‍ജിയുമായി രാജീവ് വധക്കേസില്‍ വിട്ടയക്കപ്പെട്ട നളിനി

spot_img
spot_img

ചെന്നൈ: തനിക്കൊപ്പം ജയില്‍മോചിതനായെങ്കിലും വിദേശ പൗരന്മാര്‍ക്കുള്ള ഡിറ്റൻഷൻ സെന്ററില്‍ കഴിയുന്ന ഭര്‍ത്താവ് മുരുകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്, രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചശേഷം മോചിതയായ നളിനി മദ്രാസ് ഹൈകോടതിയില്‍.

തിരുച്ചിറപ്പള്ളിയിലെ ഡിറ്റൻഷൻ ക്യാമ്ബില്‍ കഴിയുന്ന മുരുകൻ എന്ന ശ്രീഹരനെ തന്നോടൊപ്പം ജീവിക്കാനായി വിട്ടയക്കണമെന്നാണ് നളിനിയുടെ ആവശ്യം. ഹരജി സ്വീകരിച്ച ജസ്റ്റിസ് എൻ. ശേഷസായി, വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയച്ചു. ആറാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കാനായി ഹരജി മാറ്റി.

ശ്രീലങ്കൻ പൗരനായ മുരുകനെയും നളിനിയെയും സുപ്രീംകോടതിയുടെ ഉത്തരവു പ്രകാരം 2022 നവംബര്‍ 11നാണ് ജീവപര്യന്തം തടവില്‍നിന്ന് മോചിപ്പിച്ചത്. തുടര്‍ന്നിങ്ങോട്ട് തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരന്മാര്‍ക്കായുള്ള ഡിറ്റൻഷൻ കേന്ദ്രത്തിലാണ് മുരുകനെ താമസിപ്പിച്ചിരിക്കുന്നത്. നളിനി ചെന്നൈയിലുമാണ് താമസം.

ജയില്‍മോചിതരായ പലര്‍ക്കും മാനദണ്ഡങ്ങള്‍ക്കു വിധേയരായി, തമിഴ്നാട്ടിലുള്ള അവരുടെ കുടുംബത്തോടൊപ്പം കഴിയാൻ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് നളിനിയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പല വിദേശികള്‍ക്കും അവരുടെ ആവശ്യപ്രകാരം രാജ്യത്ത് അഭയം നല്‍കാറുണ്ടെന്നും ഹരജിയില്‍ പറയുന്നു.

അറസ്റ്റിലായ സമയത്ത് നളിനി ഗര്‍ഭിണിയായിരുന്നു. ചെങ്കല്‍പേട്ട് സബ്ജയിലില്‍ കഴിയവേ 1992ല്‍ മകള്‍ ജനിച്ചു. മകളിപ്പോള്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം ലണ്ടനിലാണ്. യു.കെ പൗരത്വമുള്ള മകള്‍ക്കൊപ്പം അവിടെ താമസിക്കാനാണ് ഭര്‍ത്താവ് ആഗ്രഹിക്കുന്നത്. ഡിറ്റൻഷൻ സെന്ററില്‍ കഴിയുന്നതിനാല്‍ പാസ്പോര്‍ട്ട് ആവശ്യത്തിനായി ഭര്‍ത്താവിന് ശ്രീലങ്കൻ എംബസിയുമായി ബന്ധപ്പെടാനും കഴിയുന്നില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments