Sunday, September 8, 2024

HomeNewsIndiaഡിഐജി സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി

ഡിഐജി സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി

spot_img
spot_img

കോയമ്ബത്തൂര്‍: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും കോയമ്ബത്തൂര്‍ ഡിഐജിയുമായ വിജയകുമാര്‍ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി.

സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു ആത്മഹത്യ. എന്നാല്‍ ആത്മഹത്യയുടെ കാരണം ഇതുവരെ അറിവായിട്ടില്ല.

ഇന്ന് രാവിലെ 6.15ഓടെയാണ് റേസ് കോഴ്സിലെ ഔദ്യോഗിക വസതിയില്‍ ഡിഐജി സ്വയം വെടിയുതിര്‍ത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. 2009 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ ഈ വര്‍ഷം ജനുവരിയിലാണ് കോയമ്ബത്തൂര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റത്. ഇതിന് മുമ്ബ് കാഞ്ചീപുരം, കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ പൊലീസ് സൂപ്രണ്ടായും അണ്ണാനഗര്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments